എഡിറ്റര്‍
എഡിറ്റര്‍
കല്‍ക്കരിപ്പാടം അനുമതി: വീഴ്ച്ച സംഭവിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍
എഡിറ്റര്‍
Thursday 9th January 2014 12:17pm

coal

ന്യൂദല്‍ഹി:   കല്‍ക്കരി ഇടപാടില്‍ വീഴ്ച്ച സംഭവിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍. അറ്റോര്‍ണി ജനറല്‍ ജി.ഇ.വഹാന്‍വതിയാണ് സുപ്രീംകോടതിയെ ഇക്കാര്യം അറിയിച്ചത്.

നല്ല വിശ്വാസത്തിലാണ് തീരുമാനങ്ങള്‍ എടുത്തതെന്നും എന്നാല്‍ നടപടിയില്‍ വീഴ്ച്ച സംഭവിച്ചുവെന്നും അറ്റോര്‍ണി ജനറല്‍ കുറ്റസമ്മതം നടത്തി.

കല്‍ക്കരി ഇടപാട് കുറേക്കൂടി സുതാര്യമാക്കാമായിരുന്നു. സംസ്ഥാനങ്ങളുമായി മതിയായ ചര്‍ച്ചകള്‍ നടത്തമായിരുന്നുവെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു.

2004 മുതല്‍ 2009 വരെയുള്ള കാലത്ത് കല്‍ക്കരിപ്പാടങ്ങള്‍ ലേലം ചെയ്യാതെ കേന്ദ്ര സര്‍ക്കാര്‍ ചെറിയ തുക പ്രതിഫലം നിശ്ചയിച്ച് സ്വകാര്യ കമ്പനികളടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് നല്‍കിയത് വഴി 1.86 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയതാണ് കല്‍ക്കരിപ്പാടം കുംഭകോണക്കേസ്.

സിഎജി റിപ്പോര്‍ട്ടനുസരിച്ച് 1.86 ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്.

എന്നാല്‍ സിഎജിയുടെ കണക്കുകള്‍ ശരിയല്ലെന്നും നഷ്ടം സംഭവിച്ചിട്ടില്ലെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ഇതുവരെയുള്ള നിലപാട്.

കല്‍ക്കരിയുടെ യഥാര്‍ത്ഥ വിപണി വില പരിഗണിക്കാതെ കുറഞ്ഞ വിലക്ക് വിതരണം ചെയ്യുക, ഇഷ്ടക്കാര്‍ക്ക് പാടം അനുവദിക്കുക, ലേലം ചെയ്യുന്നതിനുള്ള നിയമനടപടികള്‍ വൈകിക്കുക, പരിശോധിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ കമ്മിറ്റിയെ അവഗണിക്കുക തുടങ്ങിയവയായിരുന്നു സുതാര്യത ലംഘിച്ചുള്ള നടപടികള്‍.

Advertisement