എഡിറ്റര്‍
എഡിറ്റര്‍
കേന്ദ്രം വൈദ്യുതി വിഹിതം പുന:സ്ഥാപിച്ചു, ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് ആര്യാടന്‍
എഡിറ്റര്‍
Sunday 15th April 2012 10:43am

ന്യൂദല്‍ഹി: കേരളത്തിനുള്ള വൈദ്യുതി വിഹിതം കേന്ദ്രസര്‍ക്കാര്‍ പുന:സ്ഥാപിച്ചു. 1,726 മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിന് ലഭിക്കുക.

സാങ്കേതിക തകരാറുമൂലം നിര്‍ത്തിവെച്ച കേന്ദ്ര വിഹിതമാണ് പുന:സ്ഥാപിച്ചത്. ഇതോടൊപ്പം കേന്ദ്രമന്ത്രിമാര്‍ പ്രഖ്യാപിച്ച 100 മെഗാവാട്ടിന്റെ അധിക വിഹിതവും ലഭ്യമാകും. കേന്ദ്ര വൈദ്യുതിസഹമന്ത്രി കെ.സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്.

ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് വൈദ്യുത നിലയങ്ങളിലെ തകരാര്‍ പരിഹരിച്ച് കേന്ദ്രവിഹിതം പുന:സ്ഥാപിച്ചത്.

കേന്ദ്രവിഹിതം നിര്‍ത്തിവെച്ചതോടെ സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി ക്ഷാമമാണ് അനുഭവപ്പെട്ടത്. വൈദ്യുതി ക്ഷാമം മൂലം ലോഡ്‌ഷെഡ്ഡിംഗും നിലനില്‍ക്കുകയാണ്.

എന്നാല്‍ കേന്ദ്രവിഹിതം ലഭിച്ചാലും ലോഡ്‌ഷെഡ്ഡിംഗ് തുടരേണ്ടി വരുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. 136 മെഗാവാട്ട് ലഭിക്കേണ്ടതിന് പകരം നൂറ് മെഗാവാട്ടാണ് കേന്ദ്രത്തില്‍ നിന്ന് ലഭിച്ചതെന്നും ആര്യാടന്‍ വ്യക്തമാക്കി.

Advertisement