തിരുവനന്തപുരം: സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് ആവശ്യമയ കേന്ദ്രസേനയെ വിന്യസിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ.ഖുറേഷി വ്യക്തമാക്കി.

രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായമറിഞ്ഞതിന് ശേഷവും സംസ്ഥാനത്തെ പൊതുസാഹചര്യം വിലയിരുത്തിയുമാണ് ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാനത്ത് എത്തിയതായിരുന്നു എസ്.വൈ ഖുറേഷി.