എഡിറ്റര്‍
എഡിറ്റര്‍
ജേഷ്ഠന്റെ വീടിനു പകരം ബാങ്ക് അധികൃതര്‍ ജപ്തി ചെയ്തത് അനിയന്റെ വീട്: കുരുന്നുകളടക്കം കുടുംബം മൂന്ന് ദിവസം പെരുവഴിയില്‍
എഡിറ്റര്‍
Monday 6th February 2017 7:03am

roby

കൊച്ചി: ജേഷ്ഠന്റെ വായ്പാ ഈടാക്കാനെത്തിയ ബാങ്ക് അധികൃതര്‍ നോട്ടീസില്‍ പരാമര്‍ശിക്കാത്ത സ്ഥലം ജപ്തി ചെയ്ത നടപടി കുട്ടികളെയടക്കം കുടുംബത്തെ പെരുവഴിയിലാക്കിയത് മൂന്ന് ദിവസം. എളംകുളം ചിലവന്നൂര്‍ തിരുനിലത്ത് റോബിയും ഭാര്യയും നാല് വയസ്സ് മാത്രം പ്രായമുള്ള മൂന്ന് കുഞ്ഞുങ്ങളുമാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ അധികൃതരുടെ നടപടിയെത്തുടര്‍ന്ന് പെരുവഴിയില്‍ ഇറങ്ങേണ്ടി വന്നത്.


Also read ‘കൊന്നാലും രാജിയില്ല, പഠിക്കണമെന്നാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ കോളേജില്‍ എത്തുമ്പോള്‍ തുറക്കും, സമരം കിടക്കുന്ന കെ മുരളീധരന്റെ ശിപാര്‍ശയിലും പലര്‍ക്കും അഡ്മിഷന്‍ നല്‍കിയിട്ടുണ്ട്’: ലക്ഷ്മിനായര്‍


റോബിയുടെ പിതാവ് മാനുവലിന്റെ പേരില്‍ മരട് വില്ലേജിലുള്ള മുന്ന് സെന്റ് സ്ഥലം ജപ്തി ചെയ്യുന്നു എന്നായിരുന്നു ബാങ്ക് ജപ്തി നോട്ടീസില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ജപ്തി ചെയ്ത് ഇതുമായി ബന്ധമില്ലാത്ത എളങ്കുളം വില്ലേജിലെ 13 സെന്റ് സ്ഥലമാണ്. ജപ്തി നോട്ടീസ് പതിപ്പിച്ച അധികൃതര്‍ ഉടന്‍ തന്നെ വീട്ടുകാരെ പുറത്താക്കി വീട് പൂട്ടി സീല്‍വെക്കുകയായിരുന്നു. ജപ്തിയെന്ന് നോട്ടീസിലുള്ളത് ഈ വീടല്ലെന്ന് ചൂണ്ടിക്കാട്ടിയിട്ടും വീട്ടുകാരെ പുറത്താക്കി താക്കോലുമായി ഉദ്യോഗസ്ഥര്‍ മടങ്ങി. പിന്നീട് കൗണ്‍സിലറടക്കം പൊതുപ്രവര്‍ത്തകര്‍ ഇടപെട്ടത്തിനെത്തുടര്‍ന്ന് നാലാം ദിവസം ഉദ്യോഗസ്ഥരെത്തി വീട് തുറന്നു നല്‍കി.

കുഞ്ഞുങ്ങളടക്കം എല്ലാവരും മൂന്ന് ദിവസം പൂര്‍ണ്ണമായും വീടിനു പുറത്താണ് കഴിഞ്ഞിരുന്നത്. പിതാവ് മാനുവലിന്റെ പേരിലുള്ള തടവാട്ടു വീട്ടിലാണ് റോബിയും ഭാര്യയും മക്കളും താമസിക്കുന്നത്. പിതാവ് മാനുവലിന്റെയും മൂത്ത സഹോദരന്‍ റോയിയുടെയും പേരില്‍ സെന്‍ട്രല്‍ ബാങ്കില്‍നിന്നെടുത്ത വായ്പ കുടിശ്ശിക തിരിച്ചു പിടിക്കലിന്റെ ഭാഗമായാണ് ബാങ്ക് ജപ്തി നടത്തിയത്. കുടിശ്ശികയായ വായ്പാ തുകയും പലിശയും സഹിതം തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് 2016 മാര്‍ച്ചില്‍ മാനുവലിനും വൈറ്റില തൈക്കൂടത്ത് മൂന്ന് നില കെട്ടിടം സ്വന്തമായുള്ള റോയിക്കും ബാങ്ക് ഡിമാന്‍ഡ് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍, നോട്ടീസിലെ ആവശ്യ പ്രകാരം തുക അടച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ബാങ്ക് ജനുവരി 31ന് സ്ഥലം സ്വന്തം പേരിലാക്കി ജപ്തി നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു.


Dont miss ഫയല്‍ തടഞ്ഞുവെക്കുന്നവരെ തല്‍സ്ഥാനത്തുനിന്ന് നീക്കി അവിടെ ആണ്‍പിള്ളേരെ ഇരുത്തും: സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥര്‍ക്ക് ജി. സുധാകരന്റെ ഭീഷണി


ഫെബ്രുവരി ഒന്നിനായിരുന്നു ബാങ്ക് ജപ്തി നടത്തി റോബിയെയും കുടുംബത്തെയും ഇറക്കി വിട്ടത്. ജപ്തിയെത്തുടര്‍ന്ന് വീടിനു പുറത്തായിരുന്നു ഭാര്യയെയും മക്കളെയും കൊണ്ട് റോബി മൂന്ന് ദിവസം കഴിഞ്ഞത്.

Advertisement