Administrator
Administrator
കൊച്ചി മെട്രോ പദ്ധതിക്ക് കേന്ദ്രത്തിന്റെ പച്ചക്കൊടി
Administrator
Friday 23rd October 2009 8:55pm

cochi-metro-rail-project

കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് വേണ്ടി ദേശീയപാതക്ക് മുകളില്‍ റെയില്‍പ്പാത നിര്‍മ്മിക്കുന്നതിന് അനുമതി ലഭിച്ചെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഇ ശ്രീധരന്‍ അറിയിച്ചു. ദേശീയ പാത അതോറിറ്റിയാണ് ഇതിനുള്ള അനുമതി നല്‍കിയത്.

കേന്ദ്ര അനുമതി ലഭിച്ചതോടെ പദ്ധതിയുടെ നടത്തിപ്പ് ചര്‍ച്ച ചെയ്യുന്നതിനായി വിവിധ വകുപ്പുകളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മുഖ്യമന്ത്രി അടുത്തമാസം ഉന്നതതലയോഗം വിളിക്കും. സി.പി.ഐ.എം കേന്ദ്ര കമ്മറ്റി യോഗത്തിനു ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഇ.ശ്രീധരനുമായി ചര്‍ച്ച നടത്തിയിരുന്നു.

Advertisement