Categories

തടവുകാരുടെ ഫോണ്‍വിളി: കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും

ice cream investigationതിരുവനന്തപുരം: ജയിലിലെ തടവുകാര്‍ വിദേശരാജ്യങ്ങളിലേക്ക് ഫോണ്‍വഴി ബന്ധപ്പെട്ട കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത പശ്ചാത്തലത്തിലാണ് അന്വേഷണം. 120 മൊബൈല്‍ ഫോണുകളാണ് തടവുകാരില്‍നിന്നും പിടിച്ചെടുത്തത്.

29 ഫോണില്‍ നിന്നും വിളിച്ചത് 35,000ലധികം കോളുകളാണ്. ആഫ്രിക്കയിലേക്കും ഓസ്‌ട്രേലിയയിലേയ്ക്കും ഫ്രാന്‍സിലേയ്ക്കും തടവുകാര്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടുവെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ 52 ജയിലുകളിലെ 36,000 തടവുകാരുടെ വിശദാംശങ്ങള്‍ എന്‍.ഐ.എ പരിശോധിക്കും.

One Response to “തടവുകാരുടെ ഫോണ്‍വിളി: കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും”

  1. J.S. Ernakulam.

    പിള്ളക്കെതിരെയും അന്വഷണം വേണം…….

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.