എഡിറ്റര്‍
എഡിറ്റര്‍
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: കേന്ദ്ര വിജ്ഞാപനം പിന്‍വലിക്കണമെന്ന് എല്‍.ഡി.എഫ്
എഡിറ്റര്‍
Tuesday 19th November 2013 6:56am

ldf

തിരുവനന്തപുരം: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട്് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച് ഉത്തരവ് പിന്‍വലിക്കണമെന്ന് എല്‍.ഡി.എഫ്.

ഈ ആവശ്യമുന്നയിച്ച് നടക്കുന്ന ഇടുക്കിയിലെയും വയനാട്ടിലെയും കര്‍ഷക സമരങ്ങളെ പിന്തുണക്കുമെന്നും എല്‍.ഡി.എപ് കണ്‍വീനല്‍ വൈക്കം വിശ്വന്‍ പറഞ്ഞു. തിരുവനന്തപുരത്തു നടന്ന എല്‍.ഡി.എഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ കൂടാതെ ഡിസംബറില്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഉപരോധത്തെകുറിച്ചുമാണ് ചര്‍ച്ച നടന്നത്.

ക്ലിഫ് ഹൗസ് ഉപരോധ സമരത്തിന് മാറ്റമില്ലെന്നും നിശ്ചയിച്ച പടി മുന്നോട്ട് പോകുമെന്നും വൈക്കം വിശ്വന്‍ വ്യക്തമാക്കി. ഉപരോധ സമരത്തില്‍ നിന്ന് എല്‍.ഡി.എഫ് പിന്മാറണമെന്ന് കാണിച്ച് മനുഷ്യാവകാശ കമ്മീഷന്‍ പുറപ്പെടുവിച്ച റിപ്പോര്‍ട്ട് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും വിശ്വന്‍ പറഞ്ഞു.

എല്‍ഡിഎഫിന്റെ ക്ലിഫ് ഹൗസ് ഉപരോധം ഉപേക്ഷിക്കണമെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടതായി വാര്‍ത്ത വന്നിരുന്നു. സഞ്ചാര സ്വാതന്ത്രം തടയുന്നത് ഭരണഘടനാ വിരുദ്ധമാണ്.

അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള സമരത്തില്‍ നിന്നും എല്‍ഡിഎഫ് പിന്‍മാറണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജെ.ബി കോശി ഉത്തരവിട്ടതായാണ് വാര്‍ത്ത വന്നത്. ഇത് ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് ഇത്തരത്തില്‍ പുറപ്പെടുവിച്ച റിപ്പോര്‍ട്ട് തങ്ങള്‍ക്ക്് ലഭിച്ചിട്ടില്ലെന്ന് ഇടതു മുന്നണി കണ്‍വീനര്‍ പറഞ്ഞത്.

Advertisement