English Edition
January 29th, 2012
Email this page

കൊച്ചി-ബാംഗ്ലൂര്‍ വാതക പൈപ്പ് ലൈനിന് അനുമതി നിഷേധിച്ചു

ന്യൂദല്‍ഹി: കൊച്ചി-ബാംഗ്ലൂര്‍ വാതക പൈപ്പ് ലൈനിന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചു. നിര്‍ദ്ദിഷ്ട പൈപ്പ് ലൈന്‍ പദ്ധതി കടന്നു പോകേണ്ട വന ഭൂമിയുടെ ഉടമസ്ഥതയെച്ചൊല്ലി കേസുകള്‍ നിലനില്‍ക്കുന്നതിനാലാണ് അനുമതി നിഷേധിച്ചിരിക്കുന്നത്.

പാലക്കാട് ജില്ലയിലെ കൂറ്റനാട് വനമേഖലയെച്ചൊല്ലിയാണ് കേസുകള്‍. പാലക്കാട് ജില്ലയിലെ കൂറ്റനാട് നിന്നാണ് പൈപ്പ് ലൈന്‍ ബാംഗ്ലൂരിലേക്കും മംഗലാപുരത്തേക്കും തിരിയുന്നത്.

പുതുവൈപ്പിനിലെ എല്‍.എന്‍.ജി ടെര്‍മിനലില്‍ നിന്ന് ബാംഗ്ലൂരിലേക്കും മംഗലാപുരത്തേക്കും പൈപ്പ് വഴി പ്രകൃതി വാതകം എത്തിക്കുന്നതാണ് പദ്ധതി. 2012 ഡിസംബറോടെ പദ്ധതി കമ്മീഷന്‍ ചെയ്യാനായിരുന്നു നീക്കം. വാതകപൈപ്പ് ലൈനിന്റെ മൊത്തം നീളം 1168 കിലോമീറ്ററാണ്. മൂന്ന് സംസ്ഥാനങ്ങളിലെ 15 ജില്ലകളിലൂടെ പൈപ്പ്‌ലൈന്‍ കടന്നു പോകും. 3263 കോടി രൂപയാണ് നിര്‍മ്മാണച്ചെലവ്.

Malayalam News
Kerala News in English






LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.