Categories

കാസര്‍ക്കോട്ടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണം അയഡിനില്ലാത്ത ഉപ്പെന്ന് കേന്ദ്രം

ന്യൂദല്‍ഹി: കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശങ്ങളിലെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണം അയഡിന്‍ ഇല്ലാത്ത ഉപ്പു കഴിക്കുന്നതുകൊണ്ടാണെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നല്‍കിയ ഹരജിയില്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബന്ധുക്കള്‍ തമ്മില്‍ വിവാഹം കഴിക്കുന്നത് വ്യാപകമായതും കാസര്‍ക്കോട്ടെ പ്രശ്‌നങ്ങള്‍ക്ക് കാരണമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഡി.വൈ.എഫ്.ഐ രാഷ്ട്രീയ നേട്ടത്തിനായാണ് കേസ് കൊടുത്തതെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

എന്‍ഡോസള്‍ഫാന്‍ ഇന്ത്യയില്‍ നിരോധിക്കേണ്ട സാഹചര്യമില്ല. മറ്റു സംസ്ഥാനങ്ങളിലൊന്നും ഇത്തരം പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. മറ്റ് രാജ്യങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ടല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

വ്യാപകമായ ആക്ഷേപത്തിന് വഴിവെക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം. എന്‍ഡോസള്‍ഫാനാണ് കാസര്‍ക്കോട്ടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് നിരവധി പഠനം റിപ്പോര്‍ട്ടുകള്‍ നിലവിലുള്ള സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാറിന്റെ ഈ നിലപാട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘കാല്‍പ്പന്തിന്റെ വസന്തത്തെ എഴുത്തില്‍ സന്നിവേശിപ്പിച്ചവര്‍’; ഡൂള്‍ന്യൂസ്-സ്‌പോര്‍ട്‌സ് പാരഡീസോ കോണ്‍ഫെഡറേഷന്‍ കപ്പ് റൈറ്റ് അപ്പ് കോണ്ടസ്റ്റ് വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

കോഴിക്കോട്: പ്രമുഖ സ്‌പോര്‍ട്‌സ് ഗ്രൂപ്പായ സ്‌പോര്‍ട്‌സ് പാരഡീസോ ക്ലബ്ബും ഡൂള്‍ന്യൂസും ചേര്‍ന്ന് നടത്തിയ കോണ്‍ഫെഡറേഷന്‍ കപ്പ് റൈറ്റ് അപ്പ് കോണ്ടസ്റ്റ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.കോണ്‍ഫെഡറേഷന്‍ കപ്പ് വിജയികളായ ജര്‍മനിയുടെ അവസാനിക്കാത്ത വസന്തത്തെ കുറിച്ചെഴുതിയ അജ്മല്‍ എം.കെ മാണിക്കോത്തിന്റെ 'വസന്തം അവസാനിക്കുന്നില്ല; ജര്‍മനിയില്‍ പുതിയ പൂക്കള്‍