എഡിറ്റര്‍
എഡിറ്റര്‍
അസഹിഷ്ണുതയുടെ ഏറ്റവും വലിയ ചിഹ്നമായി സെന്‍സര്‍ ബോര്‍ഡ് മാറുന്നു: കമല്‍
എഡിറ്റര്‍
Friday 10th February 2017 9:04pm

kamal

കോഴിക്കോട്:  അസഹിഷ്ണുതയുടെ ഏറ്റവും വലിയ ചിഹ്നമായി സെന്‍സര്‍ബോര്‍ഡ് മാറിയിരിക്കുകയാണെന്ന് സംവിധായകന്‍ കമല്‍. സെന്‍സര്‍ഷിപ്പ് എന്ന് പറയുന്ന വലിയൊരു വാളിന്റെ മുകളിലാണ് ഓരോ സിനിമയും നില്‍ക്കുന്നത്. ഇപ്പോഴുള്ള ഒരു മാനദണ്ഡമെന്ന് പറയുന്നത് ഭരിക്കുന്നവര്‍ക്ക് അനുകൂലമായി സിനിമകള്‍ ഉണ്ടാവുക എന്നതാണ്. സിസ്റ്റത്തെ ചോദ്യം ചെയ്യുന്നതോ   അരാഷ്ട്രീയതയെ അടക്കം അഡ്രസ് ചെയ്യുന്നതോ ആയ സിനിമകളെ അംഗീകരിക്കുന്നില്ലെന്നും കമല്‍ പറഞ്ഞു.

സിനിമകള്‍ സെന്‍സര്‍ ചെയ്യപ്പെടണോ വേണ്ടയോ എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ട മറ്റൊരു വിഷയമാണ്. ആരാണ് സിനിമ സെന്‍സര്‍ ചെയ്യുന്നതെന്നും എന്താണ് അവര്‍ മാനദണ്ഡമാക്കുന്നതെന്നും വളരെ പ്രധാനപ്പെട്ട കാര്യമാണ്.

സെന്‍സര്‍ഷിപ്പ് സംബന്ധിച്ച് വിഖ്യാത സംവിധായകനായ ശ്യാം ബെനഗല്‍ കമ്മിറ്റി നിര്‍ദേശിച്ചത് സിനിമകള്‍ക്ക് എ പ്ലസ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ്. അതായത് പൊതുസമൂഹം ഇല്ലാത്ത സ്ഥലങ്ങളില്‍ മാത്രമേ പ്രദര്‍ശിപ്പിക്കാവൂ എന്നാണ്.

സിനിമ ഇറങ്ങുന്നതിന് മുമ്പ് പോലും അത് ചിത്രീകരിക്കുന്ന സ്ഥലത്ത് പോയി സംവിധായകനെയും അണിയറപ്രവര്‍ത്തകനെയും ആക്രമിക്കുകയാണ്. ആരോ പറഞ്ഞത് കേട്ടാണ് ബന്‍സാലിക്ക് നേരെ ആക്രമണം ഉണ്ടായത്. മുന്‍കാലങ്ങളിലൊക്കെ സിനിമ വന്നാലാണ് ആക്രമിക്കാറുള്ളത്. എന്നാലത് മുന്‍കൂട്ടി കണ്ട് ആക്രമണം നടത്തുകയാണ്.

സനല്‍കുമാര്‍ ശശിധരന്റെ ‘സെക്‌സി ദുര്‍ഗയ്ക്ക്’ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം ലഭിച്ചിരിക്കുകയാണ്. ആ സിനിമ ഇത്രയും വലിയ പുരസ്‌ക്കാരം നേടിയിട്ടും പത്രങ്ങളില്‍ ഒരു വാര്‍ത്ത പോലും ആയില്ലെന്നതാണ്. ഏതു ചെറിയ കാര്യങ്ങളും മാധ്യമങ്ങള്‍ ആഘോഷിക്കുന്ന കാലഘട്ടത്തില്‍ സനല്‍ കുമാറിന്റെ പോലുള്ളവരുടെ സിനിമകള്‍ മാറ്റിനിര്‍ത്തപ്പെടുകയാണ്.

അവാര്‍ഡ് കിട്ടിയപ്പോള്‍ സിനിമയുടെ പേര് സെക്‌സി ദുര്‍ഗ എന്ന് ആയതിന്റെ പേരില്‍ സിനിമയുടെ പേരില്‍ സനല്‍കുമാറിന്റെ വീട് ആക്രമിക്കുന്ന സ്ഥിതിയാണുള്ളത്. അദ്ദേഹത്തിന്റെ വീടിന് പൊലീസ് സംരക്ഷണം നല്‍കേണ്ട സ്ഥിതിയാണുള്ളതെന്നും കമല്‍ പറഞ്ഞു.


Read more: രാഹുലിനെ തപ്പുന്നത് അവിടെ നില്‍ക്കട്ടെ ആദ്യം സ്വയം ഒന്നു തിരയൂ: മോദിയെക്കുറിച്ച് ഗൂഗിളില്‍ തിരയുന്ന ഇന്ത്യക്കാര്‍ നാണം കെടും


സിനിമയുടെ പേരില്‍ സനല്‍കുമാറിന്റെ വീട് ആക്രമിക്കുന്ന സ്ഥിതിയാണുള്ളത്. അദ്ദേഹത്തിന്റെ വീടിന് പൊലീസ് സംരക്ഷണം നല്‍കേണ്ട സ്ഥിതിയാണുള്ളതെന്നും കമല്‍ പറഞ്ഞു.

വലതുപക്ഷ ഫാസിസ്റ്റ് സമീപനങ്ങള്‍ എങ്ങനെയാണ് കലാകാരന്മാരെ ബാധിക്കുന്നത് എന്നത് കുറച്ചു നാളുകളായി നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. അതിന് ഏറ്റവും കൂടുതല്‍ ഇരയാവുന്നത് സിനിമയാണെന്നാണ് നമ്മളെ അത്ഭുതപ്പെടുത്തുന്ന കാര്യം. എന്നാല്‍ ഭയപ്പെടുത്തല്‍ കൊണ്ട് കലാകാരന്‍മാര്‍ പേടിക്കില്ല. എല്ലാ കാലത്തും കലാകാരന്‍മാര്‍ ഇതിനെ അതിജീവിച്ചിട്ടുണ്ട്.

അസഹിഷ്ണുത പല കലാഘട്ടത്തിലും പലരീതിയിലും ഉണ്ടാകുന്നുണ്ടെന്ന് നമുക്ക് കാണാന്‍ കഴിയും. സമീപ കാലത്ത് എല്ലാ മേഖലയിലേക്കും അസഹിഷ്ണുത കടന്നു കയറുന്നു. അസഹിഷ്ണുത മനപ്പൂര്‍വ്വം സൃഷ്ടിക്കപ്പെടുന്നുവെന്ന കാലഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോഴാണ് സിനിമയും വലിയ വെല്ലുവിളികള്‍ നേരിടുന്നത്.

ചലചിത്രമേളകളില്‍ സിനിമകള്‍ മാത്രമല്ല ചര്‍ച്ച ചെയ്യപ്പെടേണ്ടത്. സിനിമ ചര്‍ച്ച ചെയ്യുന്നതിനോടൊപ്പം സമകാലീന പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്ന പൊതുഇടങ്ങളായി ചലചിത്ര മേള രൂപപ്പെടണമെന്നും കമല്‍ പറഞ്ഞു.

Advertisement