എഡിറ്റര്‍
എഡിറ്റര്‍
സെക്‌സി ദുര്‍ഗ എസ് ദുര്‍ഗയാക്കി സെന്‍സര്‍ ബോര്‍ഡ്; സംവിധായകന്റെ ഭാവനക്ക് കത്തിവെക്കാന്‍ സെന്‍സര്‍ ബോര്‍ഡിനു അവകാശമില്ലെന്ന് സനല്‍കുമാര്‍ ശശിധരന്‍
എഡിറ്റര്‍
Tuesday 10th October 2017 8:05pm

 

 

മുംബൈ: വിവാദങ്ങള്‍ക്കൊടുവില്‍ സനല്‍കുമാര്‍ ശശിധരന്റെ സിനിമക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കി. സെക്‌സി ദുര്‍ഗയെന്ന സിനിമയുടെ പേര് മാറ്റാതെ റിലീസിന് അനുവദിക്കില്ലെന്ന നിലപാടിന് വഴങ്ങി എസ് ദുര്‍ഗയെന്ന പേരാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്.

‘എസ് ‘ എന്നത് എന്തുമായി ഉപയോഗിക്കാമെന്നു സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു. എസ് എന്നത് സെക്‌സിയെന്ന് സങ്കല്‍പിച്ചാല്‍ ഭക്തര്‍ക്ക് ശാപം കിട്ടുമെന്നും അതിനാല്‍ അവര്‍ വിശുദ്ധമായ വല്ലതും ഉപയോഗിക്കട്ടെയെന്നും സനല്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.


Also Read: ‘ഇതുപോലൊരു കുറ്റം ചെയ്യാനുള്ള തോന്നല്‍ പോലും ആര്‍ക്കുമുണ്ടാകാത്ത ശിക്ഷ നല്‍കണം’; സത്യം പുറത്തു കൊണ്ടു വരാന്‍ ഏതറ്റം വരെയും നടിക്കൊപ്പം നില്‍ക്കുമെന്നും രമ്യ


പേര് മാറ്റിയത് സിനിമയെ ബാധിക്കില്ലെന്നും ഭാവനക്ക് കത്തിവെക്കാന്‍ സെന്‍സര്‍ ബോര്‍ഡിനു അവകാശമില്ലെന്നും സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞതായി ഐ.ഇ മലയാളം റിപ്പോര്‍ട്ട് ചെയ്യുന്നു.

21 സ്ഥലങ്ങളില്‍ ബീപ് ശബ്ദമാക്കിക്കൊണ്ട് യു/എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്താതിരിക്കാനാണ് പേര് മാറ്റിയതെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ വാദം.

നേരത്തെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിന്റെ പേരില്‍ ചിത്രം ചലച്ചിത്ര മേളയില്‍ നിന്ന് തഴയപ്പെട്ടിരുന്നു. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ ഇനി ചലച്ചിത്ര മേളകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാം.

Advertisement