എഡിറ്റര്‍
എഡിറ്റര്‍
”വെടിവഴിപാടിന്” സെന്‍സര്‍ബോര്‍ഡ് വിലക്ക്
എഡിറ്റര്‍
Monday 25th November 2013 9:11pm

vedivazhipadu

നവാഗതനായ ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്ത വെടിവഴിപാട് എന്ന ചിത്രത്തിന് വിലക്ക്. സെന്‍സര്‍ബോര്‍ഡാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത്.

മതവികാരം വ്രണപ്പെടുത്തുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അടുത്തയാഴ്ച പുറത്തിറങ്ങാനിരിക്കെ ചിത്രം സെന്‍സര്‍ബോര്‍ഡ് തടഞ്ഞത്.

ആറ്റുകാല്‍ പൊങ്കാല ദിവസം ഏതാനും കുടുംബങ്ങളില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന വ്യത്യസ്ത സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിനു വേണ്ടി ആറ്റുകാല്‍ പൊങ്കാലയുടെ രംഗങ്ങള്‍ നേരത്തെ ചിത്രീകരിച്ചിരുന്നു.

ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയത് ജനാധിപത്യവിരുദ്ധമായ നടപടിയാണെന്ന് നടനും സംവിധായകനുമായ മുരളി ഗോപി പ്രതികരിച്ചു. അഭിനേതാവായി മുരളി ഗോപി സിനിമയിലുണ്ട്.

അരുണ്‍കുമാര്‍ അരവിന്ദ് നിര്‍മിക്കുന്ന ചിത്രത്തില്‍ മുരളി ഗോപിയെക്കൂടാതെ ഇന്ദ്രജിത്ത്, സൈജു കുറുപ്പ്, ദിനേശ് പണിക്കര്‍, ശ്രീജിത്ത് രവി, അശ്വിന്‍ മാത്യു, ഇന്ദ്രന്‍സ്, മൈഥിലി, അനുശ്രീ, അനുമോള്‍ എന്നിവരാണ് പ്രധാന വേഷമണിയുന്നത്.

കര്‍മയുഖ് ഫിലിംസ് െ്രെപവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത് സംവിധായകനായ ശംഭു പുരുഷോത്തമനാണ്.

സെന്‍സര്‍ ബോര്‍ഡ് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ചിത്രത്തിന്റെ അണിയറക്കാര്‍ക്ക് വിലക്കിനെതിരെ ഷാജി എന്‍ കരുണിന്റെ നേതൃത്വത്തിലുള്ള റിവ്യു കമ്മിറ്റിയെ സമീപിക്കാം.

Advertisement