Categories

Headlines

കൊച്ചി മെട്രോയ്ക്ക് കേന്ദ്രത്തിന്റെ പച്ചക്കൊടി

കൊച്ചി: കൊച്ചി മെട്രോയ്ക്ക് കേന്ദ്ര മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ പച്ചക്കൊടി. കഴിഞ്ഞ ആഴ്ച്ച ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള പതിനൊന്ന് സ്റ്റേഷനുകളിലും പാളത്തിലും സുരക്ഷാ കമ്മീഷന്‍ പരിശോധന നടത്തിയിരുന്നു.

പരിശോധനയില്‍ നേരത്തേ തന്നെ കമ്മീഷന്‍ തൃപ്തി രേഖപ്പെടുത്തിയിരുന്നു. പാളം, സിഗ്നല്‍ സംവിധാനം, യാത്രക്കാരുടെ സുരക്ഷ, ഫയര്‍ ആന്റ് സേഫ്റ്റി തുടങ്ങിയകാര്യങ്ങളിലെല്ലാം കമ്മീഷന്‍ തൃപ്തി രേഖപ്പെടുത്തി.

ചെന്നൈ, ബംഗളൂരു മെട്രോ സ്‌റ്റേഷനുകളേക്കാള്‍ മികച്ച നിലവാരമുള്ളതാണ് കൊച്ചിയിലെ സ്‌റ്റേഷനെന്നും സുരക്ഷാ കമ്മീഷന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ സുരക്ഷാ ക്യാമറകള്‍ എല്ലാ സ്‌റ്റേഷനുകളിലും സ്ഥാപിക്കണമെന്നും പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കമ്മീഷണര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രിയുടെ തിയ്യതി ലഭ്യമായാല്‍ ഈ മാസം തന്നെ നടക്കുമെന്നാണ് വിവരം.

Tagged with: