മലയാള സിനിമയുടെ ചരിത്രം പറയുന്ന ചിത്രമാണ് കമല്‍ സംവിധാനം ചെയ്യുന്ന ‘സെല്ലുലോയിഡ്’. മലയാളസിനിമയുടെ പിതാവായ ജെ.സി ഡാനിയേലിന്റെ ജീവിതകഥയാണ് സെല്ലുലോയ്ഡ് പറയുന്നത്.

Subscribe Us:

ചിത്രത്തില്‍ ഡാനിയേലായി എത്തുന്നത് പൃഥ്വിരാജാണ്. ഡാനിയേലിന്റെ ഭാര്യ ജാനറ്റായി മമ്ത മോഹന്‍ദാസും എത്തുന്നു. മലയാളത്തിലെ ആദ്യ സിനിമയായ വിഗതകുമാരനിലെ നായികയായ റോസിയായി എത്തുന്നത് പുതുമുഖ താരം ചാന്ദ്‌നിയാണ്.

Ads By Google

മലയാളസിനിമയുടെ 1925 മുതല്‍ 30 വരെയുള്ള കാലമാണ് സെല്ലുലോയിഡില്‍ കമല്‍ പറയുന്നത്. ഡാനിയല്‍ സ്ഥാപിച്ച കേരളത്തിലെ ആദ്യ സിനിമാ സ്റ്റുഡിയോ ആയ ട്രാവന്‍കൂര്‍ നാഷണല്‍ പിക്‌ചേഴ്‌സും ചിത്രത്തില്‍ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നുണ്ട്.

മലയാളത്തിലെ ആദ്യത്തെ സിനിമയായ വിഗതകുമാരന്‍ ജെ.സി ഡാനിയല്‍ നിര്‍മ്മിച്ച് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത സിനിമയാണ്. ഈ ചിത്രം പുറത്തിറക്കുന്നതിനായി ഡാനിയേല്‍ അനുഭവിച്ച യാതനകളും അവഗണനകളുമാണ് ചിത്രത്തില്‍ പറുയന്നത്. വിഗതകുമാരനിലെ നായികയായ റോസി സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ സമൂഹത്തില്‍ നിന്നും ഏറ്റ അപമാനവും ഒറ്റപ്പെടലും ചിത്രത്തില്‍ വിവരിക്കുന്നുണ്ട്.

റോസിയെ കുറിച്ച് ആര്‍ക്കും വ്യക്തമായ വിവരമില്ല. തിരുവനന്തപുരത്ത് ജീവിച്ചിരുന്ന ദളിത് സ്ത്രീയായിരുന്നു റോസി എന്ന് മാത്രമാണ് അവരെ കുറിച്ച് ആകെ ലിഭിക്കുന്ന വിവരം. അതിനാലാണ് റോസിയായി പുതുമുഖത്തെ അവതരിപ്പിച്ചതെന്നും സംവിധായകന്‍ പറയുന്നു.

ശ്രീനിവാസന്‍, ശ്രീജിത്ത് രവി, തമ്പി ആന്റണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഡാനിയേലിന്റെ വ്യക്തി ജീവിതത്തെകുറിച്ച് അന്വേഷിക്കുന്ന ചിത്രം ചേലങ്ങാട് ഗോപാലകൃഷ്ണനെന്ന ചരിത്രകാരനിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ജെ.സി. ഡാനിയേലിന്റെ സംഭാവനകളെ ലോകസമക്ഷം പരിചയപ്പെടുത്തിയ എഴുത്തുകാരനാണ് ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍. ശ്രീനിവാസനാണ് ചേലങ്ങാട് ഗോപാലകൃഷ്ണനായി എത്തുന്നത്.

ജാനറ്റിനെ സംവൃതാ സുനില്‍ അവതരിപ്പിക്കുമെന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. എന്നാല്‍ വിവാഹം പ്രമാണിച്ച് സംവൃത പിന്മാറിയതോടെ മമ്ത മോഹന്‍ദാസ് ആ വേഷത്തിലേക്ക് എത്തുകയായിരുന്നു.

സെല്ലുലോയിഡിന്റെ ചിത്രങ്ങള്‍ക്കായി…