സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരളാ സ്‌ട്രൈക്കേഴ്‌സ് ഇന്നിറങ്ങും.  സെമി ഫൈനലില്‍ കര്‍ണാടക ബുള്‍ഡോസേഴ്‌സിനെയാണ് മലയാളി താരങ്ങള്‍ ഇന്നു നേരിടുക.

Ads By Google

കര്‍ണ്ണാടകബുള്‍ഡോസേഴ്‌സിനെ പരാജയപ്പെടുത്തിയാണ് കേരളാടീം സെമിയിലെത്തിയത്.

ഒരിക്കല്‍ കൂടി സട്രൈക്കേഴ്‌സിന് മുമ്പില്‍ പരാജയപ്പെടാതെ പിടിച്ചു നില്‍ക്കാന്‍ വന്‍ പോരാട്ടം തന്നെ കര്‍ണാടകയ്ക്ക് പുറത്തെടുക്കേണ്ടി വരും. സി.സി.എല്ലിലെ ആദ്യ സെഞ്ച്വറിക്കാരന്‍ രാജീവിന്റെ പിന്‍ബലമാണ് ഇവര്‍ക്ക് ധൈര്യമേകുന്നത്.

ഇതുവരെ നടന്ന മത്സരങ്ങളില്‍ ഭോജ്പുരി ദബാംഗ്‌സിനോടു മാത്രമാണ് സ്‌െ്രെടക്കേഴ്‌സിന് പരാജയം സമ്മതിക്കേണ്ടി വന്നത്.

ഈ മാസം ആദ്യം നടന്ന മത്സരത്തില്‍ ആറു വിക്കറ്റിനായിരുന്നു കേരള സ്‌ട്രൈക്കേഴ്‌സ് വിജയിച്ചത്. ആദ്യം ബാറ്റിംഗിനിറങ്ങിയ കര്‍ണാടക ബുള്‍ഡോസേഴ്‌സിനെ സ്‌ട്രൈക്കേഴ്‌സ് നാലു വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടിയാണ് കീഴടക്കിയിരുന്നത്.

ഇന്നു മൈതാനത്ത് ഇറങ്ങുമ്പോള്‍ രാജീവ് പിള്ള, മദന്‍ മോഹന്‍ എന്നിവര്‍ക്കു പുറമെ രാകേന്ദു കുമാര്‍, സുമേഷ് തുടങ്ങിയവരാണ് സ്‌ട്രൈക്കേഴ്‌സിന്റെ പ്രതീക്ഷ.

ഉച്ചക്ക് രണ്ട് മണിക്കു നടക്കുന്ന  ആദ്യ മത്സരത്തില്‍ കേരളാ സ്‌ട്രൈക്കേഴ്‌സ് കര്‍ണ്ണാടക ബുള്‍ഡോസറനെയും  തെലുങ്ക് വാരിയേഴ്‌സും വീര്‍ മറാത്തത്തെയെയും നേരിടും.