എഡിറ്റര്‍
എഡിറ്റര്‍
സെലിബ്രിറ്റി ക്രിക്കറ്റ് ടീമിലെ യുവനിര വീണ്ടും; മൈ ഫാന്‍ രാമുവില്‍
എഡിറ്റര്‍
Tuesday 8th May 2012 4:48pm

മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ മോളിവുഡിലെ താരങ്ങള്‍ ക്രിക്കറ്റ് കളത്തിലേക്കിറങ്ങിയപ്പോള്‍ ആരാധകര്‍ക്ക് ഏറെ ആവേശമായിരുന്നു. എന്നാല്‍ ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കേരളസ്‌ട്രൈക്കേഴ്‌സിനായിരുന്നില്ല. ഇപ്പോഴിതാ ആരാധകര്‍ക്ക് വീണ്ടും പ്രതീക്ഷയേകിക്കൊണ്ട് കേരളസ്‌ട്രൈക്കേഴ്‌സില്‍ യുവനിര വീണ്ടും വരുന്നു.

ഒരു സിനിമയ്ക്കുവേണ്ടിയാണ് ഇവര്‍ ഒന്നിക്കുന്നത്. മൈ ഫാന്‍ രാമു എന്ന പേരിലാണ് സി.സി.എല്‍ താരങ്ങളുടെ സൗഹൃദവലയത്തില്‍ നിന്നു ചിത്രമൊരുങ്ങുന്നത്. സിനിമയുടെ പൂജ കഴിഞ്ഞു.

കഴിഞ്ഞ സി.സി.എല്ലില്‍ കേരളസ്‌ട്രൈക്കേഴ്‌സിന്റെ താരമായി മാറിയ രാജീവ് പിള്ളയും നടന്‍ സൈജു കുറുപ്പം തുല്യപ്രാധാന്യമുള്ള വേഷത്തില്‍ മൈ ഫാന്‍ രാമുവിലെത്തും.  നടനും ഗായകനുമായ നിഖില്‍.കെ മേനോനാണ് സംവിധായകന്‍. സൈജു കുറുപ്പും നിഖിലും ചേര്‍ന്നാണ് കഥയും തിരക്കഥയും തയ്യാറാക്കിയത്.

സൂപ്പര്‍സ്റ്റാര്‍ അഭിറാം എന്ന കഥാപാത്രത്തെയാണ് രാജീവ് പിള്ള ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അഭിറാമിന്റെ ആരാധകനായ രാമുവാണ് സൈജു കുറുപ്പ്.

അഭിറാമിനൊപ്പം താമസിക്കാന്‍ രാമുവിന് അവസരം ലഭിക്കുന്നു. തുടര്‍ന്നുണ്ടാവുന്ന പ്രശ്‌നങ്ങളാണ് ചിത്രം പറയുന്നത്.

സി.സി.എല്ലിലെ യുവ നിര ചേര്‍ന്നൊരുക്കുന്ന ചിത്രത്തിന് സൂപ്പര്‍താരങ്ങളുടെയും പിന്തുണയുണ്ട്.

Advertisement