ഹൈദരാബാദ്: സെലിബ്രിറ്റി ക്രിക്കറ്റിന്റെ വിളംബരം മുഴക്കി വിവിധ ഇന്ത്യന്‍ ഭാഷകളിലെ സിനിമാതാരങ്ങള്‍ ഹൈടെക് സിറ്റിയില്‍ ഒത്തു ചേര്‍ന്നു. ഹൈദരാബാദിലെ ലൊവാട്ടണ്‍ കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു താരങ്ങള്‍ നയിക്കുന്ന വിവിധ ടീമുകളുടെ ഒത്തുചേരല്‍.

Subscribe Us:

ജഴ്‌സികള്‍ അണിഞ്ഞ് ടീമുകള്‍ റാംപില്‍ ചുവടുവെച്ചു. പച്ച ജഴ്‌സിയണിഞ്ഞാണ് കേരള സ്‌ട്രൈക്കേഴ്‌സ് ടീം എത്തിയത്. മോഹന്‍ ലാലിന്റെ അഭാവത്തില്‍ ആസിഫ് അലിയാണ് ടീമിനെ നയിച്ചത്. ടീം മാനേജര്‍ ഇടവേള ബാബു, ഉടമകളായ ലിസി പ്രിയദര്‍ശന്‍, കോച്ച് സേനന്‍, ലക്ഷ്മി റായി എന്നിവരും ടീമംഗങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു.

മുംബൈ ടീമിനെ നയിക്കുന്നത് സല്‍മാന്‍ ഖാനാണ്. ചെന്നൈ ടീമിനെ നയിക്കുന്നത് ശരത്കുമാറും രാധികയുമാണ്. ബോണി കപൂര്‍, സൂര്യ, വെങ്കിടേഷ്, ശ്രീകാന്ത്, അല്ലു അര്‍ജുന്‍, ജെനിലിയ, നേഹ ധുപിയ, സോനു നിഗം തുടങ്ങിയ താരങ്ങളെല്ലാം സ്വന്തം ടീം ജഴ്‌സികളില്‍ അണി നിരന്നു.

നൃത്ത പരിപാടികളോടെ താരസന്ധ്യയും പരിപാടിക്ക് മിഴവേകാന്‍ ഒരുക്കിയിരുന്നു. വലിയ സുരക്ഷാ സന്നാഹങ്ങള്‍ തന്നെ പരിപാടിയോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിരുന്നു. പതിനായിരക്കണക്കിന് ആളുകള്‍ താരങ്ങളെ കാണാന്‍ ഒത്തുകൂടിയിരുന്നു.

സെലിബ്രിറ്റി ക്രിക്കറ്റിന്റെ ആദ്യ മത്സരം ജനുവരി 21നാണ് നടക്കുക. കേരളം ബംഗാളുമായിട്ടാണ് ഏറ്റുമുട്ടുക. ഹൈദരാബാദിലാണ് ഈ മത്സരം. കൊച്ചിയിലും സെലിബ്രിറ്റി മത്സരം നടക്കുന്നുണ്ട്. ജനുവരി 22ന് മുംബൈയുമായി കേരളം കൊച്ചിയില്‍ ഏറ്റുമുട്ടും.

Malayalam News
Kerala News in English