എഡിറ്റര്‍
എഡിറ്റര്‍
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്: അമ്മ കേരളാ സ്‌ട്രൈക്കേഴ്‌സിന് വിജയം
എഡിറ്റര്‍
Sunday 24th February 2013 11:12am

ദുബായ്: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ അമ്മ കേരളാ സ്‌ട്രൈക്കേഴ്‌സിന് തകര്‍പ്പന്‍ വിജയം. ബംഗാള്‍ ടൈഗേഴ്‌സിനെ 147 റണ്‍സിനാണ് കേരളാ സ്‌ട്രൈക്കേഴ്‌സ് തോല്‍പ്പിച്ചത്.

Ads By Google

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അമ്മാ കേരളാ സ്‌ട്രൈക്കേഴ്‌സ് 2 വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സ് എടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗാള്‍ ടൈഗേസിന് നിശ്ചിത 20 ഓവറില്‍ 98 റണ്‍സ് എടുക്കാനേ ആയുള്ളു.

അമ്മകേരളാ സ്‌ട്രൈക്കേഴ്‌സിന് വേണ്ടി ഓപ്പണ്‍മാരായ രാജീവ് പിള്ള 95 റണ്‍സും, രാകേന്ദു 68 റണ്‍സും നേടിയതാണ് ഇവരുടെ വിജയത്തിന് മാറ്റ് കൂട്ടിയത്. ഇതോടെ സി.സി.എല്ലില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ഇന്നലെ അമ്മ കേരളാ സ്‌ട്രൈക്കേഴ്‌സ് സ്വന്തമാക്കി്.

22 റണ്‍സ് വഴങ്ങി മദന്‍ മോഹന്‍  മൂന്നു വിക്കറ്റു വീഴ്ത്തി. വിവേക് ഗോപന്‍ 27 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും സ്വന്തമാക്കി.

ബംഗാള്‍ ടൈഗേസിനുവേണ്ടി 20 റണ്‍സെടുത്ത ഇന്ദ്രശിഷാണ് ടോപ്പ് സ്‌കോറര്‍.

ഇന്നലെ ബംഗാള്‍ ടൈഗേഴ്‌സിനെ പരാജയപ്പെടുത്തിയതോടെ സെമി സാധ്യതയും ഇവര്‍ നിലനിര്‍ത്തി. കേരള സ്‌ട്രൈക്കേഴ്‌സിന്റെ അടുത്ത മത്സരം മാര്‍ച്ച് രണ്ടിനു ചെന്നൈയില്‍ കര്‍ണാടക ബുള്‍ഡോസേഴ്‌സിനെതിരേയാണ്.

എന്നാല്‍ മോഹന്‍ലാല്‍ ഇന്നലെയും കളിക്കാതിരുന്നത് ആരാധകര്‍ക്ക് ഏറെ നിരാശയുണ്ടാക്കി.

Advertisement