എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യ-പാക് ചര്‍ച്ച ഇന്ന്
എഡിറ്റര്‍
Monday 14th January 2013 8:00am

ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ-പാക് ചര്‍ച്ച ഇന്ന് നടക്കും. ഇന്ത്യ മുന്നോട്ട് വെച്ച ഫ്‌ളാഗ് മീറ്റിങ്ങിന് തയ്യാറാണെന്ന് ഇന്ന് പാക്കിസ്ഥാന്‍ അറിയിക്കുകയായിരുന്നു.

Ads By Google

ഇന്ന് ഉച്ചക്ക് പൂഞ്ചില്‍ വെച്ചാണ് ചര്‍ച്ച നടക്കുക. ഇരു രാജ്യത്തേയും ബ്രിഗേഡിയര്‍മാര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിവെപ്പ് തുടരുന്ന സാഹചര്യത്തിലാണ് ചര്‍ച്ചക്ക് തയ്യാറാണെന്ന് പാക്കിസ്ഥാന്‍ അറിയിച്ചത്.

അതേസമയം, അതിര്‍ത്തിയില്‍ ഇപ്പോഴും വെടിവെപ്പ് തുടരുന്നതായാണ് അറിയുന്നത്. ശനിയാഴ്ച രാത്രി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് സൈനികര്‍ക്ക് നേരെ ഇന്ത്യ വെടിവെപ്പ് നടത്തുകയായിരുന്നു. വെടിവെപ്പില്‍ ഇന്ത്യന്‍ സൈന്യത്തില്‍ ആളപായമുണ്ടായിട്ടില്ലെന്ന് പ്രതിരോധമന്ത്ര വക്താവ്മ കേണല്‍ ആര്‍.കെ പാള്‍ട്ട അറിയിച്ചു.

അതിര്‍ത്തിയില്‍ രണ്ട് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തുകയും മൃതദേഹം വികൃതമാക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. സംഭവത്തില്‍ പാക്കിസ്ഥാന്റെ വിശദീകരണം ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ മറുപടി ലഭ്യമായിട്ടില്ല. കൊല്ലപ്പെട്ട സൈനികന്റെ ഛേദിക്കപ്പെട്ട ശരീരഭാഗങ്ങള്‍ വേണമെന്നാവശ്യപ്പെട്ട് സൈനികന്റെ മാതാവും ഭാര്യയും നിരാഹാരസമരം നടത്തുകയാണ്.

Advertisement