Categories

ശാന്തിഭൂഷണെതിരായ സി.ഡിയില്‍ കൃത്രിമമില്ലെന്ന് റിപ്പോര്‍ട്ട്

shanti-bhushanന്യൂദല്‍ഹി: പ്രശസ്ത നിയമജ്ഞന്‍ ശാന്തിഭൂഷണിനെതിരേ പുറത്തുവന്ന സി.ഡിയില്‍ കൃത്രിമമില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. തുടര്‍ച്ചയായ സംഭാഷണമാണ് സി.ഡിയില്‍ ഉള്ളതെന്ന് ന്യൂദല്‍ഹി പോലീസ് വ്യക്തമാക്കി.

ശാന്തിഭൂഷണും മുലായം സിംഗുമായി നടന്ന സംഭാഷണമടങ്ങിയ സി.ഡി പുറത്തുവന്നിരുന്നു. ഒരു കേസിന്റെ കാര്യത്തിനായി ജഡ്ജിക്ക് കൈക്കൂലി നല്‍കുന്ന കാര്യം ശാന്തിഭൂഷണ്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗുമായും മുന്‍ നേതാവ് അമര്‍ സിംഗുമായും ചര്‍ച്ച ചെയ്യുന്നതാണ് സിഡിയില്‍. ഈ സി.ഡി വ്യാജമായി കെട്ടിച്ചമച്ചതാണെന്നും ഇതിന് പിന്നില്‍ അമര്‍സിംഗാണെന്നുമാണ് ശാന്തിഭൂഷണ്‍ പറഞ്ഞിരുന്നത്. ഇതേ തുടര്‍ന്ന് ദല്‍ഹി പോലീസ് സി.ഡി ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരുന്നു.

സി.ഡിയിലെ സംഭാഷണങ്ങള്‍ കൃത്രിമല്ലെന്നാണ് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായത്. മുലായാം സിംഗുമായി നടത്തുന്ന തുടര്‍ച്ചയായ സംഭാഷണമാണ് സി.ഡിയിലുള്ളതെന്നും ദല്‍ഹി പോലീസ് അറിയിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.