കൊച്ചി: നെടുമ്പാശേരിയില്‍ അപകടത്തില്‍പെട്ട വിമാനം റണ്‍വേ തൊട്ടതു ലക്ഷ്യം മാറിയാണെന്നു വ്യക്തമായി. റണ്‍വേയില്‍ സ്ഥാപിച്ച സി.സി.ടി.വിയാലാണു ഇക്കാര്യം വെളിപ്പെട്ടത്. പെട്ടെന്ന് കാറ്റും മഴയും ഉണ്ടായതാണ് അപകട കാരണം.

സെന്‍ട്രല്‍ ലൈനില്‍ തൊടാനാകാതെ 15 മീറ്റര്‍ വരെ വലത്തേക്കു മാറി വിമാനം ചതുപ്പില്‍ മൂക്കുകുത്തുകയായിരുന്നു. ചതുപ്പില്‍ നിന്നും കയറ്റുന്നതിനിടെ കൂടുതല്‍ താഴുകയും ചെയ്തു.

ഇന്നലെ ബഹ്‌റൈനില്‍ നിന്നുള്ള ഗള്‍ഫ് എയര്‍ വിമാനമാണു നെടുമ്പാശേരി വിമാനത്താവളത്തില്‍ അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.