കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക തെളിവായി സിസി ടിവി ദൃശ്യങ്ങള്‍. കൊച്ചി നഗരത്തിലെ ഒരു വീടിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന വീടിന് മുന്നിലെ സിസി ടിവിയിലാണ് നിര്‍ണായക ദൃശ്യങ്ങള്‍ പതിഞ്ഞത്. മനോരമ ന്യൂസാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

നടിയെ ആക്രമിച്ച ശേഷം രക്ഷപെടുംമുമ്പ് കൊച്ചിയില്‍ ഒരാളുമായി സുനി കൂടിക്കാഴ്ചയ്ക്ക് എത്തിയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. മറ്റു പ്രതികളായ മണികണ്ഠനേയും വിജേഷിനും മാറ്റി നിര്‍ത്തിയായിരുന്നു ഈ കൂടിക്കാഴ്ച. ഇതിനുശേഷമാണ് സുനി അമ്പലപ്പുഴയിലേക്ക് പോയത്.

നടിയെ ആക്രമിച്ച് രക്ഷപ്പെടുന്നതിന് മുന്‍പായി റോഡിനരികെ ഒരുവഴിയില്‍ സുനി വാഹനം നിര്‍ത്തുന്നതും സുനി വാഹനത്തില്‍ നിന്നും ഇറങ്ങി ചെരുപ്പ് അഴിച്ചതിന് ശേഷം മതില്‍ചാടിക്കടന്ന് അപ്പുറത്ത് കടന്ന് ഒരാളുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.

സുനി കണ്ടത് സംഭവം ആസൂത്രണം ചെയ്ത ആളെയാണോ എന്ന കാര്യമാണ് ഇപ്പോള്‍ ബലപ്പെടുന്നത്. സംഭവത്തിന് ശേഷം വാഹനം നിര്‍ത്തി സുനി ആരോ ഒരാളുമായി സംസാരിച്ചിരുന്നു എന്ന മൊഴി മണികണ്ഠനും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

വാഹനത്തിലേക്ക് തിരികെ എത്തിയ സുനിയോട് ആരെയാണ് കണ്ടതെന്ന് ചോദിച്ചെങ്കിലും ഒന്നും പറയാന്‍ സുനി തയ്യാറായില്ലെന്നാണ് മണികണ്ഠന്‍ പോലീസിന് മൊഴി നല്‍കിയത്.


ജിഷ്ണുകേസ് : വാദത്തില്‍ നിന്ന് ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ ഒഴിവാക്കി; പകരം സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വാദിക്കും


അതേസമയം, കൊച്ചിയില്‍ നടിയെ ആക്രമിച്ചത് ഒരു സ്ത്രീയുടെ ക്വട്ടേഷനാണെന്ന് അറസ്റ്റിലായ മണികണ്ഠന്റെ മൊഴി. അക്രമത്തിനിടെ പള്‍സര്‍ സുനി ഇക്കാര്യം പലതവണ നടിയോട് പറഞ്ഞിരുന്നതായും മണികണ്ഠന്‍ പൊലീസിനോട് വെളിപ്പെടുത്തി. നടിയുടെ മൊഴിയിലും സമാനമായ പരാമര്‍ശമുണ്ടായിരുന്നു.

നടിയെ തട്ടിക്കൊണ്ടുപോകുന്ന കാര്യത്തെപ്പറ്റി തനിക്കറിയില്ലായിരുന്നുവെന്നും പള്‍സര്‍സുനി വിളിച്ചതിനെ തുടര്‍ന്ന് താന്‍ ഒപ്പം ചേരുകയായിരുന്നു എന്നാണ് മണികണ്ഠന്‍ ആദ്യം പൊലീസിന് മൊഴിനല്‍കിയത് . എന്നാല്‍ വിശദമായ ചോദ്യംചെയ്യലിനിടെയാണ് മണികണ്ഠന്റെ പുതിയ വെളിപ്പെടുത്തല്‍.

സംഭവദിവസം നടിയുടെ വാഹനത്തില്‍ കയറിയതിന് പിന്നാലെ നടി പള്‍സര്‍ സുനിയെ തിരിച്ചറിഞ്ഞു. ഇക്കാര്യം മനസ്സിലാക്കിയതോടെയാണ് സംഭവം ക്വട്ടേഷനാണെന്ന് സുനിനടിയോട് വെളിപ്പെടുത്തിയത്. ഒരു സ്ത്രീ പറഞ്ഞിട്ടാണ് താന്‍ വന്നതെന്നും ഇതാരാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ എന്നും സുനി നടിയോട് പറഞ്ഞതായി മണികണ്ഠന്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിരുന്നു.

ഫോട്ടോ, വീഡിയോ കടപ്പാട്: മനോരമ ന്യൂസ്