എഡിറ്റര്‍
എഡിറ്റര്‍
സി.സി.എല്ലിനെതിരെ നിര്‍മ്മാതാക്കളുടെ സംഘടന രംഗത്ത്
എഡിറ്റര്‍
Wednesday 15th January 2014 11:14pm

ccl-22

കൊച്ചി: സി.സി.എല്‍ തിയ്യറ്ററില്‍ സിനിമ കാണാന്‍ വരുന്നവരുടെ എണ്ണത്തെ ബാധിക്കും എന്നാരോപിച്ച് സെലിബ്രറ്റി ക്രിക്കറ്റ് ലീഗിനെതിരേ സിനിമ നിര്‍മ്മാതാക്കളുടെ സംഘടന രംഗത്ത്.

സി.സി.എല്‍ സിനിമാ ചിത്രീകരണത്തെയും തിയറ്ററുകളെയും പ്രതിസന്ധിയിലാക്കുമെന്നും അമ്മയുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അസോസിയേഷന്‍ അറിയിച്ചു.

ഈ വര്‍ഷത്തെ ലീഗ് മല്‍സരങ്ങള്‍ ജനുവരി 25നാണ് തുടങ്ങുന്നത്. ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുന്‍പ് താരസംഘടനയായ അമ്മയുമായും സിനിമാ മേഖലയിലെ മറ്റ് സംഘടനകളുമായി വിഷയം ചര്‍ച്ച ചെയ്യാനാണ് സംഘടനയുടെ തീരുമാനം.

അതേസമയം, മലയാള താരസംഘടനയുടെ ടീമിന്റെ പരിശീലനം കൊച്ചിയില്‍ പുരോഗമിക്കുകയാണ്.

Advertisement