കൊച്ചി: സിനിമാ താരങ്ങളുടെ ക്രിക്കറ്റ് ലീഗായ സി.സി.എല്ലിന്റെ പുതിയ സീസണിലേക്കുള്ള  ടീമംഗങ്ങളെ കണ്ടെത്താനുള്ള ട്രയല്‍സ് ആരംഭിച്ചു. സി.സി.എല്ലിലെ മലയാളം ടീമായ അമ്മ കേരള സ്‌ട്രൈക്കേഴ്‌സിലേക്കുള്ള ട്രയല്‍സാണ് ആരംഭിച്ചിരിക്കുന്നത്.

നാല്‍പതിലധികം സിനിമാ-സീരിയല്‍ താരങ്ങളാണ് ട്രയല്‍സില്‍ പങ്കെടുക്കുന്നത്. കളമശ്ശേരി സെന്റ് പോള്‍സ് ഗ്രൗണ്ടിലാണ് ട്രയല്‍സ് നടക്കുന്നത്.

Ads By Google

പൃഥ്വിരാജ്, ആസിഫ് അലി, ബാല എന്നീ താരങ്ങള്‍ തുടങ്ങിയ താരങ്ങള്‍ തിരക്കുമൂലം ടീമില്‍ ഇല്ലാത്തതിനാലാണ് പുതിയ താരങ്ങള്‍ക്കായുള്ള ട്രയല്‍സ് നടത്തുന്നത്.

ജയന്‍, നിഷാന്ത് സാഗര്‍, സുധീഷ് തുടങ്ങിയ സിനിമാ താരങ്ങളും പ്രശാന്ത്, ശരണ്‍, രഞ്ജിത് രാജീവ് തുടങ്ങിയ സീരിയല്‍ താരങ്ങളും ട്രയല്‍സിന് എത്തിയിട്ടുണ്ട്.

ഫെബ്രുവരി 9 ന് മുംബൈക്കെതിരെയാണ് കേരള സ്‌ട്രൈക്കേഴ്‌സിന്റെ ആദ്യ മത്സരം.