ബാംഗ്ലൂര്‍: തെലുഗു വാരിയേഴ്‌സിനോട് കേരള സ്‌ട്രൈക്കേഴ്‌സ് 9 വിക്കറ്റിന് തോറ്റു. ഇതോടെ ഫെബ്രുവരി നാലിനു വിശാഖപട്ടണത്തു ബംഗാള്‍ ടൈഗേഴ്‌സിനെതിരെയും അഞ്ചിനു കൊല്‍ക്കത്തയില്‍ കര്‍ണാടക ബുള്‍ഡോസേഴ്‌സിനെതിരെയുമുള്ള മല്‍സരങ്ങളില്‍ ഒന്നിലെങ്കിലും സ്‌ട്രൈക്കേഴ്‌സിന് ഇനി ജയിച്ചേ മതിയാകൂ. സ്‌കോര്‍: കേരള സ്‌ട്രൈക്കേഴ്‌സ്: 20 ഓവറില്‍ ഒന്‍പതിനു 94, തെലുഗു വാരിയേഴ്‌സ്: 15.1 ഓവറില്‍ ഒന്നിന് 98.
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ മൂന്നാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സ്‌ട്രൈക്കേഴ്‌സിന് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 94 റണ്‍സേ എടുക്കാനെ സാധിച്ചുള്ളൂ. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലെയും സ്‌ട്രൈക്കോഴ്‌സിന്റെ താരമായിരുന്ന രാജീവ് പിള്ള 16 റണ്‍സുമായി മടങ്ങി. പിന്നാലെ റണ്‍സൊന്നും എടുക്കാതെ പൂജ്യത്തിന് മടങ്ങിയത് നാലുപേരാണ്. പുറത്താവാതെ 46 റണ്‍സ് നേടിയ ഓപണര്‍ നിവിന്‍ പോളി ടോപ് സ്‌കോററായി.
തെലുഗു വാരിയേഴ്‌സില്‍ 2 റണ്‍സുമായി ഓപണര്‍ ആദര്‍ശ് പുറത്താവാതെ നിന്നു. വാരിയേഴ്‌സിന് വേണ്ടി നാല് വിക്കറ്റെടുത്ത നന്ദകിഷോറാണ് മാന്‍ ഓഫ് ദ മാച്ച്. ഈ ജയത്തോടെ തെലുഗു ടീം സെലിബ്രിറ്റി ക്രിക്കറ്റിന്റെ സെമി ഫൈനലിനോടടുത്തിരിക്കുകയാണ്.
