Categories

Headlines

മോഹനന്‍-ഫായിസ് കൂടിക്കാഴ്ച്ച; കോഴിക്കോട് ജില്ലാ ജയിലില്‍ ക്യാമറ സ്ഥാപിക്കാന്‍ നിര്‍ദേശം

faiz,-mohanan

കോഴിക്കോട്: കോഴിക്കോട് ജില്ലാ ജയിലില്‍ സി.സി ടി.വി ക്യാമറകള്‍ വെക്കാന്‍ നിര്‍ദേശം. വെല്‍ഫെയര്‍ ഓഫീസറുടെ മുറിയിലടക്കം ക്യാമറ വെക്കാനാണ് നിര്‍ദേശം.

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി ഫയാസ് സി.പി.ഐ.എം നേതാവ് പി.മോഹനനെ ജയിലിലെത്തി കണ്ടതിന്റെ ദൃശ്യങ്ങള്‍ പുറത്തായതിനെ തുടര്‍ന്നാണ് നിര്‍ദേശം.

വെല്‍ഫെയര്‍ ഓഫീസറുടെ മുറിയില്‍ ഫയാസും പി.മോഹനനും പോകുന്നതും തിരിച്ചുവരുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അറബി വേഷത്തിലെത്തിയാണ് ഫായിസ് സന്ദര്‍ശനം നടത്തിയത്.

ഫായിസ് സന്ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തേ തന്നെ പുറത്ത് വന്നിരുന്നു. എന്നാല്‍ മോഹനന്‍ മാസ്റ്റര്‍ ഉള്‍പ്പെടുന്ന ദൃശ്യം ഇപ്പോഴാണ് പുറത്ത് വരുന്നത്.

ടി.പി കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന പി.മോഹനന്‍, കൊടി സുനി, കിര്‍മാണി മനോജ്, ടി.കെ.രജീഷ്, മുഹമ്മദ് ഷാഫി എന്നിവരെ ഫയാസ് ജയിലിലെത്തി സന്ദര്‍ശിച്ചുവെന്നായിരുന്നു മുമ്പ് വന്ന റിപ്പോര്‍ട്ട്.

കൊടിസുനിയെ കാണാനാണ് ജയിലില്‍ എത്തിയതെന്നായിരുന്നു ഫയാസ് അന്ന് പറഞ്ഞിരുന്നത്. പി.മോഹനനെ കണ്ടില്ലെന്നായിരുന്നു മോഹനനും സി.പി.ഐ.എം നേതാക്കളും പ്രതികരിച്ചിരുന്നു.

2013 ജൂണ്‍ എട്ടിനായിരുന്നു ഫയാസ് ജയില്‍ സന്ദര്‍ശിച്ചത്.

Tagged with: |


താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ