എഡിറ്റര്‍
എഡിറ്റര്‍
യോഗി ആദിത്യനാഥിനെ പോലെ മുടിവെട്ടണം; മാംസവിഭവങ്ങള്‍ കൊണ്ടുവരരുത്; നിസ്‌ക്കാരത്തിനല്ല സ്‌കൂളില്‍ വരുന്നത്: നിലപാട് കടുപ്പിച്ച് യു.പിയിലെ സി.ബി.എസ്.ഇ സ്‌കൂളുകള്‍
എഡിറ്റര്‍
Friday 28th April 2017 10:45am

ലക്‌നൗ: മീററ്റിലെ സി.ബി.എസ്.സി അംഗീകൃത സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഹെയര്‍സ്‌റ്റെലില്‍ മാറ്റം വരുത്താനൊരുങ്ങി സ്‌കൂള്‍ മാനേജ്‌മെന്റുകല്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെപ്പോലെ മുടിവെട്ടണമെന്നാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. ഇതുമാത്രമല്ല ആണ്‍കുട്ടികള്‍ താടിവെക്കാനോ ടിഫിനായി മാംസ വിഭവങ്ങള്‍ കൊണ്ടുവരാനോ പാടില്ലെന്നുമാണ് നിര്‍ദേശം.

റിഷാബ് അക്കാമതി കോ എഡ്യുക്കേഷന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ മുടി പറ്റെ വെട്ടിയൊതുക്കാതെ വരാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ച സംഭവം കഴിഞ്ഞ ദിവസം വിവാദമായിരുന്നു. കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കാത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂളിലെത്തുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു.


Dont Miss എന്റെ കാശുകൊണ്ട് പേരുണ്ടാക്കി ഇപ്പോള്‍ എനിക്കെതിരെ തിരിയുന്നു; ആഷിഖ് അബുവിനും സിദ്ധാര്‍ത്ഥ് ഭരതനുമെതിരെ പ്രൊഡ്യൂസര്‍ ലുക് സാം സദാനന്ദന്‍


സ്‌കൂളിലെ മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറിയായ രന്‍ജീത് ജെയിന്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെ: ഞാന്‍ കുട്ടികളോട് യോഗി ആദിത്യനാഥ് സ്‌റ്റൈലില്‍ മുടിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഞങ്ങള്‍ ആവശ്യപ്പെട്ടത് ആര്‍മി ജവാന്‍മാര്‍ മുടിവെട്ടുന്നതുപോലെ വെട്ടാനാണ്. മുടിയോ താടിയോ നീട്ടി ഇവിടെ വരാന്‍ പാടില്ല. ഇത് മദ്രസയല്ല. നിസ്‌കരിക്കാനല്ല വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ വരുന്നത് ‘- അദ്ദേഹം പറയുന്നു.

സ്‌കൂളില്‍ മാംസ വിഭവങ്ങള്‍ ഒന്നും അനുവദിക്കില്ല. അതുപോലെ തന്നെ പെണ്‍കുട്ടികളേയും ആണ്‍കുട്ടികളേയും വ്യത്യസ്തക്ലാസുകളിലാണ് പഠിപ്പിക്കുന്നത്. പെണ്‍കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ലവ് ജിഹാദില്‍ നിന്നും വിദ്യാര്‍ത്ഥികളെ മോചിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഇദ്ദേഹം പറയുന്നു.

Advertisement