Categories

സി.ബി.എസ്.സി സ്‌കൂളുകള്‍ക്ക് എന്‍.ഒ.സി നല്‍കുന്നതിനുള്ള മാര്‍ഗ്ഗരേഖ പുറത്തിറക്കി

തിരുവനന്തപുരം: സി.ബി. എസ്.സി സ്‌കൂളുകള്‍ക്ക് എന്‍.ഒ.സി നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള മാര്‍ഗ്ഗരേഖ പുറത്തിറക്കി. പൊതുവിദ്യാഭ്യാസ സെക്രട്ടറിയാണ് മാര്‍ഗ്ഗരേഖ പുറത്തിറക്കിയത്.

ഒരു സ്‌കൂളില്‍ മൂന്നൂറ് കുട്ടികള്‍ ഉണ്ടായിരിക്കണം. മൂന്നേക്കര്‍ സ്ഥലം വേണം. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം. 5 വര്‍ഷം പ്രവര്‍ത്തന പാരമ്പര്യം വേണം എന്നിങ്ങനെയുള്ള 15 നിര്‍ദ്ദേശങ്ങളാണ് മാര്‍ഗ്ഗരേഖയിലുള്ളത്. ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന സ്‌കൂളുകള്‍ക്ക് മാത്രമേ എന്‍. ഒ. സി നല്‍കുകയുള്ളൂ.

സ്‌കൂളുകളിലെ 25 ശതമാനം സീറ്റുകള്‍ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കായി  മാറ്റിവക്കണമെന്നും മാര്‍ഗ്ഗരേഖയില്‍ പറയുന്നുണ്ട്. ഈ സീറ്റിലെ ഫീസ് സര്‍ക്കാര്‍ നിശ്ചയിക്കും. അദ്ധ്യാപകര്‍ക്ക് സര്‍്ക്കാര്‍ അനുശാസിക്കുന്ന ശമ്പളം നല്‍കും. വിദ്യഭ്യാസ അവകാശനിയമം നിലവില്‍ വരുന്നതോടെ മാര്‍ഗ്ഗരേഖ എല്ലാ സ്‌കൂളുകള്‍ക്കും ബാധകമാവും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.