ന്യൂദല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു.

പരീക്ഷ എഴുതിയവരില്‍ 86.93 ശതമാനം പെണ്‍കുട്ടികളും 77.83 ശതമാനം ആണ്‍കുട്ടികളും ജയിച്ചു. 7,70,043 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം പരീക്ഷയെഴുതിയത്.

രാജ്യത്തെ ഏഴ് റീജിയനുകളില്‍ 91.32 ശതമാനവുമായി ചെന്നൈ റീജിയന്‍ ആണ് ഒന്നാം സ്ഥാനത്തെത്തി. 85.5 ശതമാനത്തോടെ അജ്മീര്‍ രണ്ടാം സ്ഥാനത്തും 85.45 ശതമാനത്തോടെ ദല്‍ഹി റീജിയന്‍ മൂന്നാം സ്ഥാനത്തുമെത്തി.

ഫലം www.examresults.net,www.cbse.examresults.net എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.

ഇത്തവണത്തെ പരീക്ഷാഫലം വൈകിയത് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ ആശങ്ക പടര്‍ത്തിയിരുന്നു.

പത്താംക്ലാസ് പരീക്ഷാഫലത്തിന് കുറച്ചുദിവസംകൂടി കാത്തിരിക്കേണ്ടിവരുമെന്നാണ് സി.ബി.എസ്.ഇ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.