ന്യൂദല്‍ഹി: ഏകീകൃത മെഡിക്കല്‍ പരീക്ഷ അടുത്ത വര്‍ഷം തന്നെ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സി.ബി.എസ്.ഇ സുപ്രീം കോടതിയില്‍ ഹരജി നല്‍കി. അടുത്ത വര്‍ഷം മാര്‍ച്ചില്‍ തന്നെ പരീക്ഷ നടത്തണമെന്നാണ് സി.ബി.എസ്.ഇ ആവശ്യപ്പെട്ടത്. പ്രവേശന പരീക്ഷ നടത്താന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ അടുത്തയാഴ്ച സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിക്കാനിരിക്കെയാണ് സി.ബി.എസ്.ഇ നീക്കം.

നേരത്തെ അടുത്ത വര്‍ഷം മാര്‍ച്ചില്‍ പ്രവേശന പരീക്ഷ നടത്താമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് സമയം നീട്ടി നല്‍കാന്‍ ആവശ്യപ്പെടാന്‍ തീരുമാനിക്കുകയായിരുന്നു. ഏകീകൃത പരീക്ഷ നടപ്പാക്കിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഗുണകരമാവുമെന്നും അവരുടെ മാനസിക സമ്മര്‍ദ്ദം കുയ്ക്കുമെന്നുമായിരുന്നു കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം പറഞ്ഞിരുന്നു. സര്‍ക്കാറും സി.ബി.എസ്.ഇയും രണ്ട് തട്ടിലായതോടെ പ്രവേശന പരീക്ഷയുടെ കാര്യം അനിശ്ചിത്തമായിരിക്കയാണ്.

malayalam news, Kerala news in English