എഡിറ്റര്‍
എഡിറ്റര്‍
വസ്ത്രമുരിഞ്ഞുള്ള പരിശോധനയെ തള്ളി സി.ബി.എസ്.ഇ: അധ്യാപികമാരുടെ അമിതാവേശമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും വിശദീകരണം
എഡിറ്റര്‍
Tuesday 9th May 2017 3:23pm

ന്യൂദല്‍ഹി: വസ്ത്രമുരിഞ്ഞുള്ള പരിശോധനയെ തള്ളി സി.ബി.എസ്.ഇ. രാജ്യത്ത് മറ്റുസ്ഥലങ്ങളിലൊന്നും പ്രശ്‌നമുണ്ടായില്ലെന്നും കണ്ണൂരിലെ വനിതാ അധ്യാപികമാരുടെ അമിതാവേശമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും സി.ബി.എസ്.ഇ പത്രക്കുറിപ്പില്‍ പറയുന്നു.

തികച്ചും നിര്‍ഭാഗ്യകരമായ സംഭവമാണ് നടന്നത്. വിദ്യാര്‍ത്ഥികളോട് കണ്ണൂര്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ മാപ്പു പറയണം. ഭാവിയില്‍ ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ പരീക്ഷ നടത്തിപ്പ് സാധ്യമാക്കുമെന്നും സി.ബി.എസ്.ഇ പത്രക്കുറിപ്പില്‍ പറയുന്നു.

മുന്‍പ് നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയ വിഷയം വന്നപ്പോഴാണ് സുപ്രീം കോടത പരീക്ഷ സുതാര്യമായി നടത്തണമെന്ന നിര്‍ദേശം മുന്നോക്ക് വെക്കുന്നത്. അതിന് ശേഷമാണ് ഡ്രസ് കോഡ് ഉള്‍പ്പെടെ പരീക്ഷയില്‍ നിര്‍ബന്ധമാക്കിയത്.

എന്നാല്‍ കേരളത്തില്‍ നടന്ന സംഭവങ്ങള്‍ തികച്ചും നിര്‍ഭാഗ്യകരമാണ്. അത്തരത്തിലുള്ള ഒരു ദേഹപരിശോധനയ്ക്കും സി.ബി.എസ്.ഇ നിര്‍ദേശം നല്‍കിയിരുന്നില്ലെന്നും അവര്‍ പത്രക്കുറിപ്പില്‍ പറയുന്നു.


Dont Miss റോഡ് വികസനത്തിനായി അരയാലുകള്‍ മുറിച്ച് മാറ്റാന്‍ തീരുമാനം; സ്വന്തം കയ്യില്‍ നിന്ന് കാശ് ചെലവാക്കി മരങ്ങള്‍ മാറ്റി സ്ഥാപിച്ച് എം.എല്‍.എ 


നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ച നാല് അധ്യാപികമാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. പയ്യന്നൂര്‍ കൊവ്വപ്പുറം ടിസ്‌ക് സകൂളിലെ ഷീജ, സഫീന, ബിന്ദു, ഷാഹിന എന്നീ അധ്യാപികമാര്‍ക്കെതിരെയാണ് നടപടി.

സ്‌കൂള്‍ മാനേജ്മെന്റാണ് നടപടി എടുത്തത്. ഒരു മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ പരീക്ഷനടത്തിപ്പിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നാണ് അധികൃതരുടെ വിശദീകരണം. കണ്ണൂര്‍ ആര്‍മി സ്‌കൂളിലും പയ്യന്നൂരിലെ സ്വകാര്യ സ്‌കൂളിലും പരീക്ഷക്കെത്തിയവരാണ് മാനസീകപീഡനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

Advertisement