തിരുവനന്തപുരം: കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാലയിലെ ക്രമക്കേടുകളെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കും. വിജിലന്‍സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

മുന്‍ സര്‍വകലാശാല രജിസ്റ്റാര്‍ കെ. രാമചന്ദ്രന്റെ കാലത്തെ നടപടികളാണ് അന്വേഷിക്കുന്നത്. സര്‍വകലാശാലയിലെ നിയമനം, സ്ഥാനക്കയറ്റം എന്നിവയില്‍ ക്രമക്കേട് നടന്നതായുള്ള പരാതിയില്‍മേലാണ് അന്വേഷണം. നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അന്വേഷണം നടത്തും.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കാലടി സര്‍വകലാശാലയില്‍ നടന്ന സ്ഥാനക്കയറ്റങ്ങളും, നിയമനങ്ങളും മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന ആരോപണമുയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് സര്‍വകലാശാലയിലെ ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പ്രശാന്ത് കുമാറാണ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് പരാതി നല്‍കിയത്. ഈ പരാതിയില്‍മേലാണ് വിജിലന്‍സ്മന്ത്രി അന്വേഷണത്തിനുത്തരവിട്ടത്.

Malayalam news

Kerala news in English