ന്യൂദല്‍ഹി:പാകിസ്താന്റെ സൈബര്‍ ആക്രമണത്തില്‍ തകര്‍ന്ന സി.ബി.ഐയുടെ വെബ് സൈറ്റ് പത്ത് ദിവസത്തിനുശേഷവും പ്രവര്‍ത്തന രഹിതമായി തുടരുന്നു.

വെബ്‌സൈറ്റിന്റെ തകരാര്‍ മാറ്റാന്‍ സി.ബി.ഐയുടെ നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക്‌സ് സെന്ററിന്റെ വിദഗ്ദര്‍ എത്തിയിരുന്നു. എന്നാല്‍ പാക് ഹാക്കര്‍മാര്‍ ഉപയോഗച്ചിരിക്കുന്ന പ്രോഗ്രാമിന്റെ സങ്കീര്‍ണത കാരണം കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതം എന്നുകരുതിയിരുന്ന സി.ബി.ഐയുടെ വെബ്‌സൈറ്റ് ഡിസംബര്‍ രണ്ടിനാണ് സൈബര്‍ ആര്‍മി എന്ന വിശേഷിപ്പിക്കുന്ന പാക് ഹാക്കര്‍മാര്‍ തകര്‍ത്തത്.

വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങല്‍ തുടരുകയാണ്. ഭാവിയില്‍ ആക്രമണങ്ങളുണ്ടായാല്‍ ചെറുക്കാന്‍ പറ്റുന്ന സുരക്ഷാപ്രോഗ്രാമങ്ങളും സൈറ്റില്‍ ഉള്‍പ്പെടുത്തും