ന്യൂദല്‍ഹി: ഭോപ്പാല്‍ വാതകദുരന്തസമയത്ത് യൂണിയന്‍ കാര്‍ബൈഡ് ചെയര്‍പഴ്‌സണ്‍ ആയിരുന്ന വാറന്‍ ആന്‍ഡേഴ്‌സണെ വിചാരണയ്ക്ക് വിധേയനാക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടു. ആന്‍ഡേഴ്‌സണെ വിദേശരാജ്യങ്ങളില്‍ നിന്നും കുറ്റവാളികളെ കൈമാറുന്ന പ്രകാരം കൈമാറാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇന്ത്യയില്‍ വിചാരണ നേരിടാന്‍ ആന്‍ഡേഴ്‌സണ്‍ ബാധ്യസ്ഥനാണെന്ന് സി.ബി.ഐ കോടതിയില്‍ വ്യക്തമാക്കി. വിചാരണയ്ക്കായി ആന്‍ഡേഴ്‌സണെ ഇന്ത്യയിലെത്തിച്ചില്ലെങ്കില്‍ നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുന്നതിന് തുല്യമാകുമെന്നും അപേക്ഷയില്‍ സിബിഐ വ്യക്തമാക്കി.

1984 ഡിസംബറിലുണ്ടായ ദുരന്തത്തിലെ പ്രധാന പ്രതിയാണ് ആന്‍ഡേഴ്‌സണ്‍ ഇപ്പോള്‍ യു.എസിലാണുള്ളത്.