Categories

പോള്‍ വധം: അന്വേഷണം സി ബി ഐ ഏറ്റെടുത്തു

ആലപ്പുഴ: മുത്തൂറ്റ് പോള്‍ എം ജോര്‍ജ് വധക്കേസിന്റെ അന്വേഷണം സി ബി ഐ ഏറ്റെടുത്തു. സി ബി ഐ എ എസ് പി നന്ദകുമാറാണ് കേസ് അന്വേഷിക്കുക. ആലപ്പുഴയില്‍ വെച്ച് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കേസ് സംബന്ധിച്ച രേഖകള്‍ സി ബി ഐക്ക് കൈമാറി.

കേസ് സി ബി ഐക്ക് വിട്ടുകൊണ്ട് ഈ മാസം 21നാണ് ഹൈക്കോടതി ഉത്തരവുണ്ടായത്. ഉത്തരവിന്റെ പകര്‍പ്പ് സി ബി ഐ ഡയരക്ടര്‍ക്ക് കോടതി അന്ന് തന്നെ അയച്ചിരുന്നു. ആറു മാസത്തിനുള്ളില്‍ സി ബി ഐ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.