ന്യുദല്‍ഹി: രണ്ടാംതലമുറ സ്‌പെകട്രം വിതരണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ ടെലികോം മന്ത്രി അരുണ്‍ ഷൂരിയെ സി.ബി.ഐ ചോദ്യംചെയ്യും. ഫെബ്രുവരി 21നായിരിക്കും ഷൂരിയെ ചോദ്യംചെയ്യുക.

സ്‌പെക്ട്രം വിതരണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സി ഷൂരിക്ക് നോട്ടീസയച്ചിട്ടുണ്ട്. സ്‌പെക്ട്രം വിതരണത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് മാസങ്ങള്‍ക്കുമുമ്പ് പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു എന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍.

പ്രധാനമന്ത്രിക്കും സി.ബി.ഐക്കും ഇനിയും രേഖകള്‍ നല്‍കാന്‍ തയ്യാറാണെന്നും ടെലിവിഷനു നല്‍കിയ അഭിമുഖത്തില്‍ ഷൂരി വ്യക്തമാക്കിയിരുന്നു.