ന്യൂദല്‍ഹി: അരൂഷിയുടെ കൊലപാതകത്തിന് പിന്നില്‍ പിതാവ്
രാജേഷ് തല്‍വാര്‍ തന്നെയാണെന്ന സംശയത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സി.ബി.ഐ കോടതിയെ അറിയിച്ചു. രാകേഷ് തല്‍വാറും അദ്ദേഹത്തിന്റെ സഹായി ഹേംരാജുമാണെന്ന സി.ബി.ഐയ്ക്ക് ശ്കതമായ സംശയമുണ്ട് എന്നാല്‍ വ്യക്തമായ തെളിവുകളില്ലാത്തതിനാലാണ് കുറ്റപത്രത്തില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയത്.

സാഹചര്യതെളിവുകള്‍ പ്രകാരം തല്‍വാര്‍ തന്നെയാണ് ഈ രണ്ടുകൊലപാതകത്തിനു പിന്നിലും എന്നാണ് സി.ബി.ഐ ഗാസിയാബാദ് കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നു. കൂടാതെ എന്തുകൊണ്ടാണ് ഇത് തെളിയിക്കാന്‍ ഏജന്‍സിക്ക് പറ്റാത്തതെന്ന വിശദീകരണവും ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സാഹചര്യത്തെളിവുകള്‍ പരിഗണിച്ച് തല്‍വാറിനെതിരെ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്താന്‍ കോടതി നിര്‍ദേശിക്കുമെന്ന വിശ്വാസത്തിലാണ് സി.ബി.ഐ എന്നാണ് സൂചന. മറ്റുകേസുകളില്‍ നിന്ന് വ്യത്യസ്തമായി ഈ കേസില്‍ നടന്ന സംഭവങ്ങള്‍ കൃത്യമായി കണ്ടെത്താനാവാത്ത സാഹചര്യത്തില്‍ ശക്തമായ ഒരു തെളിവ് ലഭിച്ചാല്‍ ഈ കേസ് വീണ്ടും അന്വേഷിക്കാനുള്ള സാധ്യതയ്ക്കാണ് ഏജന്‍സി ഊന്നല്‍ നല്‍കുന്നത്.

സി.ബി.ഐ ആരോപണം വേദനിപ്പിക്കുന്നതാണെന്നാണ് അരൂഷിയുടെ രക്ഷിതാക്കള്‍ പറയുന്നു. സംഭവത്തെ കുറിച്ച് രാജേഷ് തല്‍വാര്‍ പറയുന്നതിങ്ങനെയാണ്. ‘എനിക്കെതിരെ തുടര്‍ച്ചയായുള്ള ഈ ആരോപണങ്ങള്‍ സഹിക്കാവുന്നതിലുമപ്പുറമാണ്. ഇത് രണ്ടാം തവണയാണ് ഈ ആരോപണങ്ങള്‍ എനിക്കുനേരെ വരുന്നത്.’

ആരുഷി കേസ്

2008 മേയ് 16നായിരുന്നു നോയിഡയിലെ രാജേഷ്‌നൂപുര്‍ തല്‍വാര്‍ ദമ്പതിമാരുടെ മകളായ ആരുഷി തല്‍വാറിനെ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രതിയാണെന്ന് സംശയിക്കപ്പെട്ട വീട്ടുവേലക്കാരന്‍ ഹേംരാജിന്റെ മൃതദേഹം വീടിന്റെ ടെറസില്‍ കണ്ടെത്തിയതോടെ ദുരൂഹതയേറി.

കേസുമായി ബന്ധപ്പെട്ട് ആരുഷിയുടെ അച്ഛനെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റുചെയ്തു. തുടര്‍ന്ന് കേസ് സി ബി ഐ ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ നുണപരിശോധനയുടെ അടിസ്ഥാനത്തില്‍ അച്ഛന്‍ രാജേഷ് തല്‍വാറിനെ ഏജന്‍സി കുറ്റവിമുക്തനാക്കി. തുടര്‍ന്ന് വീട്ടുവേലക്കാരായ കൃഷ്ണ, രാജ്കുമാര്‍, വിജയ് മണ്ഡല്‍ എന്നിവരെ കേസില്‍ കുറ്റക്കാരായി കണ്ടെത്തുകയും അറസ്റ്റുചെയ്യുകയുമായിരുന്നു.