Administrator
Administrator
ലോട്ടറി: നാല് കേസുകളില്‍ സി.ബി.ഐ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു
Administrator
Saturday 6th August 2011 3:10pm

john kennadyകൊച്ചി: ലോട്ടറിക്കേസില്‍ സാന്റിയാഗോ മാര്‍ട്ടിനെയും ജോണ്‍ കെന്നഡിയെയും പ്രതികളാക്കി സി.ബി.ഐ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. എറണാകുളം സി.ജെ.എം കോടതിയില്‍ ലോട്ടറിയുമായി ബന്ധപ്പെട്ട നാലുകേസുകളിലാണ് സി.ബി.ഐ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്.

വഞ്ചനാക്കുറ്റത്തിനും ലോട്ടറി നിയമം ലംഘിച്ചതിനുമാണ് മാര്‍ട്ടിനെയും കെന്നഡിയെയും പ്രതികളാക്കി കേസെടുത്തിരിക്കുന്നത്. എഫ്.ഐ.ആര്‍ സമര്‍പ്പിച്ച മൂന്നു കേസുകളിലും മാര്‍ട്ടിനും കെന്നഡിയും പ്രതികളാണ്.

അതിനിടെ,  ലോട്ടറിക്കേസില്‍ സി.ബി.ഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ തുടര്‍ വിജ്ഞാപനം പുറത്തിറക്കി. ദേശാഭിമാനി ബോണ്ട് കേസും, ലോട്ടറിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാറിനെതിരെയുള്ള ആരോപണങ്ങളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് സര്‍ക്കാര്‍ തുടര്‍ വിജ്ഞാപനം പുറത്തിറക്കിയത്.

ലോട്ടറിക്കേസ്: അന്വേഷണറിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സമര്‍പ്പിച്ചു

ലോട്ടറിക്കേസ്: തമിഴ്‌നാട് എ ജി ഹാജരാകില്ല

ലോട്ടറിക്കേസ്: നിര്‍ണായക തീരുമാനം ഇന്ന്

ലോട്ടറി: ചിദംബരം സ്ഥാനമൊഴിയണമെന്ന് വി.എസ്

സാന്റിയാഗോ മാര്‍ട്ടിനും ജോണ്‍ കെന്നഡിക്കും നോട്ടീസ്

സിംഗ്‌വിയുടെ അവകാശവാദം കള്ളം: ഭൂട്ടാന്‍

Advertisement