എഡിറ്റര്‍
എഡിറ്റര്‍
ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍: അമിത് ഷാക്ക് നോട്ടീസ്
എഡിറ്റര്‍
Saturday 15th March 2014 12:53am

amith-sha

അഹ്മദാബാദ്: ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ഉറ്റ അനുയായിയും മുന്‍ അഭ്യന്തരമന്ത്രിയുമായ അമിത് ഷാക്ക് സി.ബി.ഐ കോടതി നോട്ടീസ്.

വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ് കുമാറിന്റെ പിതാവ് ഗോപിനാഥന്‍ പിള്ള നല്‍കിയ ഹരജിയില്‍ അഹ്മദാബാദിലെ സി.ബി.ഐ പ്രത്യേക കോടതിയാണ് ഷാക്ക് നോട്ടീസയച്ചത്.

മാര്‍ച്ച് 26 നകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് അഹ്മദാബാദ് പൊലീസ് കമീഷണര്‍ കെ.ആര്‍ കൗഷികിനും സി.ബി.ഐക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായുടെ പേര് സി.ബി.ഐയുടെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. സി.ബി.ഐ കോടതിയില്‍ സമര്‍പ്പിക്കാനിരിക്കുന്ന ഗൂഢാലോചന സംബന്ധിച്ച അനുബന്ധ കുറ്റപത്രത്തിലാണ് അമിത് ഷായുടെ പേരില്ലാതിരുന്നത്. എന്നാല്‍ അനുബന്ധ കുറ്റ പത്രം പിന്നീട് സമപര്‍പ്പിച്ചു.

2004 ജൂണ്‍ 15നാണ് ഇസ്രത്ത് ജഹാനും മറ്റു മൂന്നു പേരെയും പോലീസ് വെടിവച്ചു കൊന്നത്. ജിഷാന്‍ ജോഹര്‍, അംജത് അലി, ജാവേദ് ഷെയ്ഖ് എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍. ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നായിരുന്നു പോലീസിന്റെ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്.

മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ കൊലപ്പെടുത്താനായി ജമ്മുകാശ്മീരില്‍ നിന്നെത്തിയ പാക്കിസ്താന്‍ തീവ്രവാദികളാണിവരെന്നായിരുന്നു പോലീസിന്റെ ഭാഷ്യം. സംഭവം വ്യാജ ഏറ്റുമുട്ടലായിരുന്നു എന്ന് സി.ബി.ഐയാണ് കണ്ടെത്തിയത്.

Advertisement