ന്യൂദല്‍ഹി: എന്‍.ഡി.ടി.വി ചെയര്‍മാനും സ്ഥാപകനുമായ പ്രണോയ് റോയിയുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്. വിദേശ പണമിടപാടുമായി ബന്ധപ്പെട്ടാണ് സി.ബി.ഐ റെയ്ഡ് നടത്തുന്നത്. ഇന്ന് പുലര്‍ച്ചെയാണ് ദല്‍ഹി ഗ്രേറ്റര്‍ കൈലാഷിലെ അദ്ദേഹത്തിന്റെ വസതിയില്‍ റെയ്ഡ് ആരംഭിച്ചത്.


Dont Miss കാല്‍ തൊട്ട് വന്ദിക്കാന്‍ വരുന്ന ബി.ജെ.പിക്കാരെ മതമേലധ്യക്ഷന്‍മാര്‍ ജാഗ്രതയോടെ കാണണം: കോടിയേരി ബാലകൃഷ്ണന്‍ 


48 കോടി രൂപ ഐ.സി.ഐ.സി.ഐ ബാങ്ക് വഴി ലോണെടുത്തതുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാങ്കിന് 48 കോടി രൂപ നഷ്ടം വരുത്തിയതുമായി ബന്ധപ്പെട്ട് പ്രണോയ് റോയ് ഭാര്യ രാധിക റോയ് എന്നിവര്‍ക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ദല്‍ഹിയിലെ നാല് ഇടങ്ങളില്‍ സി.ബി.ഐ റെയ്ഡ് നടത്തുന്നുണ്ട്. അതേസമയം റെയ്ഡുമായി ബന്ധപ്പെട്ട് പ്രണോയ് റോയിയുടേയും രാധിക റോയിടേയും പ്രതികരണം ലഭ്യമായിട്ടില്ല.

ദേശീയ തലത്തില്‍ ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ കടുത്ത നിലപാട് കൈക്കൊള്ളുന്ന ചാനല്‍ കൂടിയാണ് എന്‍.ഡി.ടി.വി

പ്രണോയ് റോയിയും ഭാര്യ രാധികയുമാണ് എന്‍.ഡി.ടിവിയുടെ സ്ഥാപകര്‍. 2015 ല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ട്രേറ്റ് ഫെമ ചട്ടം ഉപയോഗിച്ച് കോടികളുടെ ഫണ്ട് കൈമാറ്റം നടത്തിയെന്നാരോപിച്ച് എന്‍.ഡി.ടിവിക്ക് നോട്ടീസ് നല്‍കിയിരുന്നു. ഫണ്ട് കൈമാറ്റത്തില്‍ ആര്‍.ബി.ഐ ചട്ടം ലംഘിച്ചു എന്ന് കാണിച്ചായിരുന്നു നോട്ടീസ്. എന്നാല്‍ ഇത്തരം ആരോപണങ്ങളെല്ലാം നിഷേധിച്ചുകൊണ്ട് എന്‍.ഡി.ടിവി വിശദീകരണക്കുറിപ്പ് നല്‍കുകയും ചെയ്തിരുന്നു.