ബാംഗ്ലൂര്‍: അനധികൃത ഖനനത്തിന് അറസ്റ്റിലായ മുന്‍മന്ത്രി ജനാര്‍ദ്ദന റെഡ്ഡിയുടെ രണ്ട് അനുയായികളുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ് നടത്തി. റെയ്ഡില്‍ നിരവധി രേഖകള്‍ സി.ബി.ഐ പിടിച്ചെടുത്തു.

ഹൈദരാബാദില്‍ നിന്നെത്തിയ പോലീസ് സൂപ്രണ്ട് വെങ്കിടേഷിന്റെ നേതൃത്വത്തിലെത്തിയ 11 അംഗ സി.ബി.ഐ സംഘമാണ് പരിശോധന നടത്തിയത്. ബെല്ലാരി അര്‍ബന്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ ഗുരുലിംങ്ക് ഗൗഡയുടെ വീട്ടിലാണ് ആദ്യം പരിശോധന നടത്തിയത്. ഗ്രാമപഞ്ചായത്ത് മെമ്പറായിരുന്ന രാജശേഖര റെഡ്ഡിയുടെ വീട്ടിലും സംഘം റെയ്ഡ് നടത്തി.

റെഡ്ഡിയുടെ അനുയായികളായ മറ്റുചിലരുടെ വീടുകള്‍കൂടി പരിശോധിക്കുമെന്ന് സി.ബി.ഐ സംഘം അറിയിച്ചു.