മധുരൈ: പാരാമൗണ്ട് എയര്‍വെയ്‌സ് മാനേജിംഗ് ഡയറകടര്‍ എം ത്യാഗരാജന്റെ വീട്ടിലും ഓഫീസിലും സി.ബി.ഐ മിന്നല്‍ പരിശോധന നടത്തി. അനധികൃത പണമിടപാടുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയത്.

ബാങ്കില്‍നിന്നുംവായ്പയായിയെടുത്ത തുക തിരിച്ചടയക്കാത്തതുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയതെത് സിബിെഎ ഉദ്ദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ വിശദവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സി.ബി.ഐ തയ്യാറായില്ല.

2010 ല്‍ കമ്പനിയുടെ വിമാനങ്ങള്‍ റജിസ്റ്ററില്‍ നിന്നും നീക്കം ചെയ്തതിനെതുടര്‍ന്ന് എയര്‍വെയ്‌സിന്റെ സേവനം നിര്‍ത്തലാക്കപ്പെട്ടിരുന്നു. ഇതിനെതിരെ കോടതിയില്‍ നിയമ യുദ്ധം നടന്ന്‌കൊണ്ടിരിക്കവെയാണ് സിബി ഐ യുടെ മിന്നല്‍ പരിശോധന.