Administrator
Administrator
സാന്റിയാഗോ മാര്‍ട്ടിന്റെ ഓഫീസിലും വീട്ടിലും സി.ബി.ഐ റെയ്ഡ്
Administrator
Monday 5th September 2011 6:33pm

santiago-martin appears for questioningകോഴിക്കോട്: കുപ്രസിദ്ധ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലും ഓഫീസിലും സി.ബി.ഐ റെയ്ഡ്. ലോട്ടറി കേസ് അന്വേഷിക്കുന്ന സി.ബി.ഐയുടെ പ്രത്യേക സംഘമാണ് റെയ്ഡ് നടത്തുന്നത്.

ചെന്നൈ, പാലക്കാട്, തിരുച്ചിറപ്പള്ളി, കോയമ്പത്തൂര്‍, സിക്കിം എന്നിവടങ്ങളിലേതുള്‍പ്പടെ മാര്‍ട്ടിനുമായി ബന്ധമുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ 17 കേന്ദ്രങ്ങളിലാണ് സി.ബി.ഐ ഒരേ സമയം റെയ്ഡ് നടത്തുന്നത്.

രാവിലെ പത്ത് മണിക്ക് തുടങ്ങിയ റെയ്ഡ് വൈകീട്ടും പുരോഗമിക്കുകയാണ്. സി.ബി.ഐയുടെ കൊച്ചി, തിരുവന്തപുരം, ചെന്നൈ ഓഫീസുകളിലെ ഉദ്ദ്യോഗസ്ഥരാണ് റെയ്ഡിന് മേല്‍നോട്ടം വഹിക്കുന്നത്. എട്ട് പേരടങ്ങുന്ന ചെറു സംഘങ്ങളായി തിരിഞ്ഞാണ് സി.ബി.ഐ റെയ്ഡ് നടത്തുന്നത്.

ലോട്ടറി ഇടപാടുമായി ഉയര്‍ന്ന ക്രമക്കേടുമായി ബന്ധപ്പെട്ടാണ റെയ്ഡ് . റെയ്ഡ് നടത്തുന്നതിനായി എറണാകുളം സി.ജി.എം കോടതിയുടെ അനുമതി സി.ബി.ഐ വാങ്ങിയിരുന്നു. ഭൂമിതട്ടിപ്പു കേസുമായി മാര്‍ട്ടിന്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായതിനാല്‍ മാര്‍ട്ടിന്റെ ആശ്രിതരും സഹായികളുമാണ് ഓഫീസിലും വീടുകളിലുമുണ്ടായിരുന്നത്. റെയ്ഡിന്റെ വിശദാംശങ്ങള്‍ സി.ബി.ഐ പുറത്ത വിട്ടിട്ടില്ല. വരും ദിവസങ്ങളില്‍ കോടതിയില്‍ വിശദാംശങ്ങള്‍ ഹാജരാക്കുമെന്നാണ് കരുതുന്നത്.

Advertisement