Categories

ലാലു പ്രസാദ് യാദവിനെതിരെ വീണ്ടും കേസ്; വിവിധയിടങ്ങളില്‍ സി.ബി.ഐ റെയ്ഡ്

ന്യൂദല്‍ഹി: ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാവദിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് സി.ബി.ഐ. ലാലുവിന് പുറമെ ഭാര്യ റാബ്‌റി ദേവി മകന്‍ തേജസ്വി യാദവ് തുടങ്ങിയവര്‍ക്കെതിരെയും സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ടാണ് കേസ്. വെളളിയാഴ്ച രാവിലെ മുതല്‍ ഡെല്‍ഹി, പാറ്റ്ന, റാഞ്ചി, പുരി, ഗുഡ്ഗാവ് എന്നിവിടങ്ങളിലായി ലാലുവും കുടുംബവുമായി ബന്ധപ്പെട്ട 12 ഇടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തുന്നുണ്ട്.


Dont Miss ടി.പി വധക്കേസിലെ പ്രതിയ്ക്ക് വിവാഹാശംസകള്‍ നേര്‍ന്ന് എ.എന്‍. ഷംസീര്‍ എം.എല്‍.എ


റെയില്‍വേ മന്ത്രിയായിരിക്കേ അനധികൃതമായി ഒരു സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയതിനു പകരമായി രണ്ടേക്കര്‍ ഭൂമി സ്വന്തമാക്കിയെന്നാണ് സി.ബി.ഐ കേസ്.

2006 ല്‍ കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കേ ഐ.ആര്‍.സി.ടി.സിയുടെ കീഴിലുള്ള ഹോട്ടലുകളുടെ നടത്തിപ്പു ചുമതല അനധികൃതമായി ഒരു സ്വകാര്യ കമ്പനിക്കു നല്‍കിയതുമായി ബന്ധപ്പെട്ടാണ് അഴിമതി നടന്നതെന്ന് സി.ബി.ഐ വ്യക്തമാക്കുന്നു.

2006 ജനുവരിയില്‍ ഇന്ത്യന്‍ റെയില്‍വേയില്‍ നിന്നും ഐ.ആര്‍.സി.ടി.സി റാഞ്ചിയിലേയും പുരിയിലേയും ബിഎന്‍ആര്‍ ഹോട്ടലുകള്‍ ഏറ്റെടുത്തിരുന്നു. ഇവയുടെ നടത്തിപ്പു ചുമതല 15 വര്‍ഷത്തേക്ക് സുജാത ഹോട്ടല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്ക് ലീസിന് നല്‍കുകയായിരുന്നു.

കരാര്‍ തുകയായി 15.45 കോടിയും ലൈസന്‍സസ് ഫീസായി 9.96 കോടിയുമാണ് ബിഎന്‍ആര്‍ ഹോട്ടലുകള്‍ ഏറ്റെടുക്കാന്‍ സുജാത ഹോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയത്.

ഈ കരാര്‍ നല്‍കിയതിനു പകരമായി രണ്ടേക്കര്‍ ഭൂമി ലാലുവിന് ലഭിച്ചതായാണ് പരാതി. ലാലുവിന്റെ സഹായി പ്രേം ചന്ദ ഗുപ്തയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ പേരിലാണ് ഭൂമി കൈമറ്റം ചെയ്തത്. ഈ ഭൂമി കൈമാറ്റമല്ലാതെ ഈ കമ്പനിയുടെ പേരില്‍ മറ്റൊരു ബിസിനസും നടന്നിട്ടില്ലെന്നാണ് സിബിഐ പറയുന്നത്. ഇതേ കേസില്‍ ഐആര്‍സിടിസി മാനേജിംഗ് ഡയറക്ടര്‍, രണ്ടു സ്വകാര്യ കമ്പനി ഡയറക്ടര്‍മാര്‍ എന്നിവര്‍ക്കെതിരേയും കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്.

Tagged with: