ചെന്നൈ: മുന്‍കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ ചെന്നൈയിലെ വസതിയില്‍ സി.ബി.ഐ റെയ്ഡ്. ഇന്ന് പുലര്‍ച്ചെയാണ് റെയ്ഡ് ആരംഭിച്ചത്. ചെന്നൈയിലെ 14 ഓളം കേന്ദ്രങ്ങളില്‍ സി.ബി.ഐ റെയ്ഡ് നടത്തുന്നുണ്ട്.

ഐ.എന്‍.എക്‌സ് മീഡിയയ്ക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് പണം കൈപ്പറ്റിയെന്ന കേസിലാണ് റെയ്ഡ്. കേസില്‍ കഴിഞ്ഞ ദിവസം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.


Dont Miss ‘ഇസ്‌ലാം ഒഴികെ മറ്റെല്ലാ മതങ്ങളും യാന്ത്രികമായ ആചാരങ്ങളുടെ മാത്രം പ്രസ്ഥാനങ്ങള്‍’; ഇസ്‌ലാം വളരുന്നത് കാരുണ്യത്തിന്റെ മതമായതുകൊണ്ടെന്നും മന്ത്രി ജി. സുധാകരന്‍ 


ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ വീട്ടിലും സി.ബി.ഐ സംഘം എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുംബൈയിലും ദല്‍ഹിയില്‍ ഗര്‍ഗോണിലും റെയ്ഡ് പുരോഗമിക്കുകയാണ്.

വിഷയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ടോം വടക്കനും രംഗത്തെത്തി. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവര്‍ എവിടെയായിരുന്നെന്നും നിങ്ങളുടെ കയ്യില്‍ എന്തെങ്കിലും തെളിവുകളുണ്ടെങ്കില്‍ നിങ്ങള്‍ക്ക് മുന്നോട്ട് പോകാമെന്നും അല്ലെങ്കില്‍ ഈ നാടകം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്. ആദ്യം നിങ്ങള്‍ മത്സ്യങ്ങളെ കണ്ടുപിടിക്കൂ. അതിന് ശേഷം വലയിടുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.