ന്യൂദല്‍ഹി: രണ്ടാം തലമുറ സ്‌പെക്ട്രം വിതരണത്തിലെ അഴിമതിക്കേസിലെ മുഖ്യ ഇടനിലക്കാരി നീരാ റാഡിയയുടെ വസതിയിലും ഓഫീസുകളിലും സി ബി ഐ റെയ്ഡ് നടത്തി. ചില നിര്‍ണായക രേഖകള്‍ റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ടെന്നാണ് സൂചന.

ബുധനാഴ്ച്ച രാവിലെയാണ് റെയ്ഡ് തുടങ്ങിയത്. അതിനിടെ ടെലികോം വകുപ്പിലെ മറ്റു പ്രമുഖരുടെ വസതിയിലും റെയ്ഡ് നടക്കുന്നുണ്ട്. ടെലകോം റെഗുലേറ്ററി അതോറിറ്റി മുന്‍ തലവന്‍ പ്രദീപ് ബൈജാലിന്റെ വസതിയിലും റെയ്ഡ് നടന്നിട്ടുണ്ട്.

2009 മുതല്‍ ബൈജാല്‍ റാഡിയയുടെ കീഴിലുള്ള വൈഷ്ണവി കമ്മ്യൂണിക്കേഷന്‍സിനായി പ്രവര്‍ത്തിക്കുകയാണ്.