ന്യൂദല്‍ഹി: ആദര്‍ശ്  ഫ്‌ളാറ്റ്‌ അഴിമതിക്കേസില്‍ കേന്ദ്ര ഊര്‍ജമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയെ സി.ബി.ഐ ചോദ്യം ചെയ്തു. അഴിമതിക്കേസിലെ സാക്ഷിയെന്ന നിലയിലാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്.

മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആദര്‍ശ് ഹൗസിങ് സൊസൈറ്റി കെട്ടിടത്തിനു ഭൂമി അനുവദിക്കുന്നതുമായും മറ്റും ബന്ധപ്പെട്ട ഫയലുകള്‍ കൈകാര്യം ചെയ്തതു സംബന്ധിച്ചാണ് ഷിന്‍ഡെയെ ചോദ്യം ചെയ്യുന്നതെന്നു സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു.

Subscribe Us:

ഷിന്‍ഡെയെ ചോദ്യം ചെയ്യുന്നതിനായി ഇന്നലെ രാത്രി സി.ബി.ഐ ഉദ്യോഗസ്ഥര്‍ ദല്‍ഹയിലെത്തിയിരുന്നു. ഷിന്‍ഡെയുടെ വസതിയിലായിരുന്നു ചോദ്യംചെയ്യല്‍.

ആദര്‍ശ് അഴിമതി കേസില്‍ ഷിന്‍ഡേയുടെയും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിന്റെയും പങ്കു വ്യക്തമാക്കുന്ന പ്രാഥമിക തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് മേയില്‍ സിബിഐ ബോംബെ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.