കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്കു മാറ്റി. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ കേസ് ഡയറികളും ഹാജരാക്കാന്‍ ഡിവിഷന്‍ ബെഞ്ച് പ്രത്യേക അന്വേഷണ സംഘത്തോട് നിര്‍ദേശിച്ചിരുന്നു.

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അന്വേഷണം മുന്നോട്ട് പോയിട്ടില്ലെന്നും കേസ് അട്ടിമറിക്കപ്പെട്ടെന്നുമാണ് വി.എസിന്റെ ഹര്‍ജിയിലുളളത്.