Categories

ഡാറ്റാസെന്റര്‍: വി.എസിനെതിരെ സി.ബി.ഐ അന്വേഷണത്തിന് വിജ്ഞാപനം

തിരുവനന്തപുരം: സ്‌റ്റേറ്റ് ഡേറ്റാ സെന്ററിന്റെ നടത്തിപ്പിനുള്ള കരാര്‍ റിലയന്‍സ് കമ്യൂണിക്കേഷനു കൈമാറിയതുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ സി.ബി.ഐ അന്വേഷണത്തിന് വിജ്ഞാപനമായി. ഇത് സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒപ്പുവെച്ചു.

ഡാറ്റാസെന്റര്‍ കൈമാറ്റം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ചീഫ് വിപ്പ് ആവശ്യപ്പെട്ട പ്രകാരം കേസ് സി.ബി.ഐ അന്വേഷിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച കാര്യത്തിലാണ് ഇന്ന് തീരുമാനമായിരിക്കുന്നത്.

വി.എസ് അച്യുതാനന്ദനും കല്ലട സുകുമാരന്റെ മകനും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ആയിരുന്ന മോഹന്‍ സുകുമാരനെയും എതിര്‍കക്ഷികളാക്കിയാണ് പി.സി ജോര്‍ജ്ജ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

2005 മുതല്‍ സ്‌റ്റേറ്റ് ഡേറ്റ സെന്ററിന്റെ നടത്തിപ്പു ചുമതല സിഡാക് ടി.സി.എസിനായിരുന്നു. 2008 ഏപ്രില്‍ 28നു ചുമതല ഏല്‍പ്പിക്കാന്‍ അര്‍ഹരായവരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. 2009ല്‍ ഈ ടെന്‍ഡര്‍ നടപടി റദ്ദാക്കി വീണ്ടും ടെന്‍ഡര്‍ പ്രപോസല്‍ ക്ഷണിച്ചു. അവസാന തീയതി നിശ്ചയിച്ചതു 2009 ഓഗസ്റ്റ് 12 ആയിരുന്നെങ്കിലും റിലയന്‍സിന്റെ സൗകര്യം മാനിച്ച് അന്നത്തെ മുഖ്യമന്ത്രി വിഎസിന്റെ നിര്‍ദ്ദേശപ്രകാരം തീയതി നീട്ടിയെന്നും ഇടപാടില്‍ ടി. ജി. നന്ദകുമാറിനു പങ്കുണ്ടെന്നുമാണ് ആക്ഷേപം.

വിഎസ്, നന്ദകുമാര്‍ എന്നിവര്‍ക്കു പുറമെ സംസ്ഥാന ഐടി മിഷന്‍ ഡയറക്ടറായിരുന്ന രത്തന്‍ ഖേല്‍ക്കര്‍, മുന്‍ ഐടി സെക്രട്ടറി അജയകുമാര്‍, ഐടി മിഷന്‍ മാനേജര്‍ മോഹന്‍ സുകുമാരന്‍ തുടങ്ങിയവരുടെ പങ്കും അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യമുണ്ട്.

വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഡേറ്റാ സെന്ററുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ നടന്നത്. അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ സൂക്ഷിക്കുന്ന ഡേറ്റാ സെന്റര്‍ സ്വകാര്യ കുത്തകയ്ക്കു നല്‍കുന്നത് അപകടകരമാണെന്നും വിവരങ്ങള്‍ ദുരുപയോഗം ചെയ്യുമെന്നും പൊലീസ് ഇന്റലിജന്‍സ് വിഭാഗം നേരിട്ട് അറിയിച്ചിട്ടും അത് അവഗണിച്ചാണ് കൈമാറ്റം നടത്തിയതെന്നുമാണ് ആരോപണം.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2005ല്‍ ആരംഭിച്ചതാണ് ഡേറ്റാ സെന്റര്‍. തിരുവനന്തപുരത്ത കോ ബാങ്ക് ടവറില്‍ 5000 ചതുരശ്രഅടിയില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയാണ് സെന്റര്‍ തുടങ്ങിയത്. പൊതുമേഖലാ ഉടമസ്ഥതയില്‍ തുടങ്ങിയ രാജ്യത്തെ ആദ്യത്തെ ഡേറ്റാ സെന്ററാണിത്.

ദേശീയശ്രദ്ധ ആകര്‍ഷിച്ച സെന്ററിന്റെ നടത്തിപ്പ് ചുമതല മൂന്നു വര്‍ഷത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സിഡാക്കിനായിരുന്നു നല്‍കിയിരുന്നത്. ഈ കാലാവധി കഴിഞ്ഞപ്പോള്‍, പിന്നീട് അധികാരത്തിലെത്തിയ ഇടതുസര്‍ക്കാര്‍ ഡേറ്റാ സെന്റര്‍ നിഗൂഢമായി റിലയന്‍സിന് കൈമാറുകയായിരുന്നു.

Tagged with:


ഹാദിയയെ മയക്കി കിടത്താന്‍ മരുന്ന് നല്‍കുന്നുവെന്ന് ഡോക്യുമെന്ററി സംവിധായകന്റെ വെളിപ്പെടുത്തല്‍; അച്ഛന്‍ തന്നെ ക്രൂരമായി മര്‍ദ്ദിക്കുന്നുവെന്ന് ഹാദിയ പറയുന്ന വീഡിയോ രാഹുല്‍ ഈശ്വറിന്റെ പക്കലുണ്ട്

കൊല്ലം: മതം മാറിയതിന്റെ പേരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയക്ക് പിതാവില്‍ നിന്നും ക്രൂരമര്‍ദ്ദനമേല്‍ക്കുന്നതായി വെളിപ്പെടുത്തല്‍. ഡോക്യുമെന്ററി സംവിധായകനായ ഗോപാല്‍ മേനോന്റതാണ് വെളിപ്പെടുത്തല്‍. ഹാദിയയെ മരുന്നുകള്‍ കുത്തിവെച്ച് മയക്കി കിടത്തിയിരിക്കുകയാണെന്നും ഗോപാല്‍ മേനോന്‍ പറയുന്നു.നാളെ പുറത്തിറക്കുന്ന അയാം ഹാദിയ എന്ന ഡോക്യുമെന്ററിയുടെ വിശദാംശങ്ങള