Categories

Headlines

അമിത് ഷായുടെ സി ബി ഐ കസ്റ്റഡി: അപേക്ഷ തള്ളി

അഹമ്മദാബാദ്: ഷൊറാബുദ്ദീന്‍ ഷേയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അറസ്റ്റിലായ ഗുജറാത്ത് മുന്‍ ആഭ്യന്തര സഹമന്ത്രി അമിത് ഷായെ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന സി ബി ഐ അപേക്ഷ കോടതി തള്ളി. കൂടുതല്‍ ചോദ്യംചെയ്യലിനായി ഷായെ കസ്റ്റഡിയില്‍ ലഭിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സി ബി ഐ കോടതിയെ സമീപിച്ചത്.

ഷായെ ചോദ്യം ചെയ്യാന്‍ ലഭിച്ച അവസരം പൂര്‍ണമായി ഏജന്‍സി ഉപയോഗിച്ചില്ല. കുറച്ചു മണിക്കൂര്‍ മാത്രമാണ് ഷായെ ചോദ്യം ചെയ്തത്-കോടതി നിരീക്ഷിച്ചു. വ്യാജ ഏറ്റുമുട്ടലില്‍ പ്രതിയാണെന്ന് തെളിഞ്ഞ അമിത് ഷായോട് ഹാജരാകാന്‍ പലതവണ സി ബി ഐ നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞമാസം ഷാ സി ബി ഐ ആസ്ഥാനത്തുവന്ന് കീഴടങ്ങുകയായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.